ചലച്ചിത്രം

തൈമൂറും അബ്‌റാമും സിനിമയില്‍ ഒരുമിച്ച്? ഷാരൂഖിനും, കരീനയ്ക്കും സമ്മതം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ലോകത്ത് ആരാധകരുടെ കണ്ണുകള്‍ പെട്ടെന്ന് ഉടക്കുന്ന രണ്ട് സെലിബ്രിറ്റി കിഡ്‌സ് ആണ് അബ്‌റാമും, തൈമൂറും. അബ്‌റാം  നേരത്തെ പാപ്പരാസി കണ്ണുകളില്‍ നിറഞ്ഞു നിന്നതിന് പിന്നാലെ, തൈമൂര്‍ തന്റെ കുഞ്ഞികാലടി വെച്ച് നടത്തം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ താരമായി കഴിഞ്ഞു. 

ഇപ്പോള്‍, ഷാരുഖിന്റെ ടോല്‍ക്ക് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴുള്ള ഷാരൂഖിന്റേയും കരീനയുടേയും പ്രതികരണമാണ് ആരാധകരില്‍ കൗതുകം നിറയ്ക്കുന്നത്. ഇരുവരുടേയും സംഭാഷണത്തിന് ഇടയിലേക്ക് മക്കളുടെ കാര്യം കടന്നു വന്നു. നിങ്ങള്‍ പറഞ്ഞത്  പോലെ, ഞാന്‍ കപൂര്‍ കുടുംബാംഗങ്ങളുമായി അധികം പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ കപൂര്‍ ആന്‍ഡ് ഖാന്‍ ഒരുമിച്ച് തീര്‍ച്ചയായും വരുമെന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. 

ഷാരുഖിന്റെ വാക്കുകളെ പിന്തുണച്ചു കൊണ്ട് കരീനയും പറഞ്ഞു, അത് സാധ്യമാകണം എന്ന്. ഗുഡ് ലുക്കിങ്ങായ അബ്‌റാമും,തൈമൂറും ഒരുമിച്ച് വരുമ്പോള്‍ അതൊരു നല്ല കൂട്ടുകെട്ടാകുമെന്ന് കരീന ഷാരൂഖിന് മറുപടി നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു