ചലച്ചിത്രം

എന്തിനാണ് ഞങ്ങളുടെ പ്രിയ താരത്തെ സ്വര്‍ണ പേപ്പറില്‍ പൊതിഞ്ഞത്: ദീപികയുടെ സ്റ്റൈലിസ്റ്റിനെ വിമര്‍ശിച്ച് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ദീപിക പദുക്കോണിന്റെ ആരാധകര്‍ വളരെ നിരാശരാണ്. മറ്റുള്ള സുന്ദരികള്‍ ഓരോ പരിപാടിയിലും മിന്നിത്തിളങ്ങുമ്പോള്‍ തങ്ങളുടെ പ്രിയ താരം മാത്രം മോശം വസ്ത്രങ്ങള്‍ ധരിച്ചുവരുന്നു എന്നാണ് അവരുടെ പരാതി. അതിന് തെറ്റു പറയാന്‍ പറ്റില്ല. അടുത്തിടെ നടന്ന പരിപാടികളിലെ ദീപികയുടെ വേഷങ്ങള്‍ വലിയരീതിയില്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ലക്‌സ് ഗോള്‍ഡന്‍ റോസ് അവാര്‍ഡിലെ വേഷമാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. 

സ്വര്‍ണ ഗൗണ്‍ അണിഞ്ഞാണ് ദീപിക അവാര്‍ഡിന് എത്തിയത്. എന്നാല്‍ അടിമുടി സ്വര്‍ണ്ണത്തില്‍ മൂടിയ ദീപികയുടെ വേഷം അത്ര മികച്ചതായില്ല എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഇതോടെ പണി കിട്ടിയിരിക്കുന്നത് താരത്തിന്റെ സ്റ്റൈലിസ്റ്റായ ഷലീന നധാനിക്കാണ്. തങ്ങളുടെ താരത്തിന്റെ സൗന്ദര്യം ഇല്ലാതാക്കുന്നത് ഷലീനയാണെന്ന് പറഞ്ഞ് അവര്‍ക്കെതിരേ രോക്ഷപ്രകടനം ശക്തമായിരിക്കുകയാണ്.

മറ്റുള്ള നായികമാരെ സുന്ദരിയാക്കാന്‍ മറ്റ് സ്റ്റൈലിസ്റ്റുകള്‍ ശ്രമിക്കുമ്പോള്‍ ദീപികയെ വൃത്തികേടാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. തന്റെ വീട്ടിലെ കര്‍ട്ടന്‍ വെട്ടി ഡ്രെസ് തയിച്ചിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍