ചലച്ചിത്രം

കസബയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വിമര്‍ശിച്ചു; പാര്‍വതിയെ വലിച്ചുകീറി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്കെതിരേ ആരാധകര്‍ രംഗത്ത്. ചിത്രത്തിലുള്ള സ്ത്രീവിരുദ്ധ രംഗങ്ങളേയും സംഭാഷണങ്ങളേയും വിമര്‍ശിച്ചതിനാണ് മമ്മൂട്ടി ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ പാര്‍വ്വതിയ്ക്ക് പൊങ്കാലയിടുന്നത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ വെച്ചാണ് കസബയേയും അതില്‍ അഭിനയിച്ച മമ്മൂട്ടിയേയും പാര്‍വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 

ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്ന് മമ്മൂട്ടിയുടെ പേര് എടുത്ത് പറയാതെ പാര്‍വതി പറഞ്ഞു. ഒരു നായകന്‍ പറയുമ്പോള്‍ ഇത് മഹത്വവല്‍ക്കരിക്കുകയാണ്. മറ്റ് പുരുഷന്‍മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണിതെന്നും അവര്‍ പറഞ്ഞു. സിനിമ കണ്ടത് നിര്‍ഭാഗ്യകരമാണെന്നും താരം പറഞ്ഞിരുന്നു. പ്രമുഖ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ രഞ്ജി പണിക്കരുടെ ആദ്യ ചിത്രമായിരുന്നു കസബ. സിനിമ ഇറങ്ങിയപ്പോള്‍ തന്നെ ഇതിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 

അഭിപ്രായം പുറത്തുവന്നതോടെ പാര്‍വതിയുടെ ഫേയ്‌സ്ബുക് പേജില്‍ കടുത്ത ആക്രമണമാണ് ഇക്കഫാന്‍സ് നടത്തുന്നത്. മമ്മൂട്ടിയെ പാര്‍വതിയെ അപമാനിച്ചെന്ന തരത്തിലാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. രണ്ട് അവാര്‍ഡ് കിട്ടിയതിന്റെ അഹങ്കാരമാണോയെന്നും സിനിമ ഫീല്‍ഡ് ഇഷ്ടമല്ലെങ്കില്‍ അഭിനയം നിര്‍ത്തി വീട്ടില്‍ പോയി ഇരിക്കണമെന്നും പറഞ്ഞ് നിരവധി പേരാണ് താരത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ഇനി നിന്റെ ഒരൊറ്റ പടം പോലും റിലീസ് ചെയ്യാന്‍ ഇക്കാ ഫാന്‍സ് അനുവദിക്കില്ലെന്നുള്ള വെല്ലുവിളിയും ഇവര്‍ നടത്തുന്നുണ്ട്. ആദ്യമായല്ല സൂപ്പര്‍ താരത്തെക്കുറിച്ച് പറഞ്ഞതിന് നായികമാര്‍ വിമര്‍ശനം ഏല്‍ക്കേണ്ടതായി വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി