ചലച്ചിത്രം

അതെങ്ങനെ മമ്മൂട്ടിക്കെതിരായ വിമര്‍ശനമാവും? മാധ്യമങ്ങളെ വിമര്‍ശിച്ച് ഗീതു മോഹന്‍ ദാസ്

സമകാലിക മലയാളം ഡെസ്ക്

'കസബ'യിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനത്തെ മമ്മുട്ടിക്ക് എതിരായ വിമര്‍ശനം എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. ഇല്ലാക്കഥ മെനഞ്ഞ് ഹിറ്റ് കൂട്ടി പണമുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് ഗീതു മോഹന്‍ദാസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പാര്‍വതി നടത്തിയ പ്രതികരണം ഇന്ത്യയിലെ തന്നെ മികച്ച നടനെതിരായ വിമര്‍ശനമായി മാറ്റിയതിന് നന്ദിയെന്നാണ്, പരിഹാസരൂപത്തില്‍ എഴുതിയ കുറിപ്പില്‍ ഗീതുമോഹന്‍ ദാസ് പറയുന്നത്. ഇല്ലാക്കഥയെഴുതിയ ഈ മഞ്ഞപ്പത്രങ്ങളെ വിശ്വസിച്ച ആരാധകര്‍ക്കും നന്ദി. അവര്‍ ഓണ്‍ലൈന്‍ ഹിറ്റ് കൂട്ടി, പണമുണ്ടാക്കി. ഇതിന്റെ പേരിലുള്ള നിരന്തരമായ ട്രോളുകള്‍ സൈബര്‍ അതിക്രമത്തിന്റെ പരിധിയില്‍ വരുമെന്ന് ഓര്‍ക്കുന്നതു നന്നെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ മഞ്ഞപ്പത്രങ്ങളോട് പറയാനുള്ളത്, പ്രസിദ്ധമായ സിനിമയിലെ ഏറെ പ്രസിദ്ധമായ സംഭാഷണമാണ്.  ''സംഗീതവും സ്വാതന്ത്ര്യവും വെറുക്കുന്ന ഏവര്‍ക്കും മേല്‍ ഞാന്‍ മൂത്രമൊഴിക്കുന്നു'' 
ഇതാ നിങ്ങള്‍ക്കുള്ള അടുത്ത തലക്കെട്ട് എന്നാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു