ചലച്ചിത്രം

കുട്ടി ഏത് സെമസ്റ്ററാ?.. കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആടി പാടി സുസ്മിത സെന്‍

സമകാലിക മലയാളം ഡെസ്ക്

ആരാധകരെ എപ്പോഴും ഞെട്ടിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് സുസ്മിത സെന്‍ എന്ന ഈ ചിരിയുടെ രാജകുമാരി. 42ാം വയസിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴും ഈ പഴയ മിസ് യൂണിവേഴ്‌സിന് കോട്ടങ്ങളൊന്നും തട്ടിയിട്ടില്ല. ഊര്‍ജസ്വലമായ പെരുമാറ്റവും ചുറുചുറുക്കും നല്ല പെരുമാറ്റരീതിയുമെല്ലാം അവരെ ചെറുപ്പക്കാര്‍ക്കിടയിലും പിടിച്ചുനിര്‍ത്തുകയാണ്. 

ഏതാനും കോളജ് വിദ്യാര്‍ത്ഥികളുടെ കൂടെ സുസ്മിത നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുംബൈയിലെ സെയ്ന്റ് ആന്‍ഡ്രൂസ് കോളജിലെ പരിപാടിയിലാണ് താരം വിദ്യാര്‍ത്ഥികള്‍ക്കൊ ചുവടുവെച്ചത്. സുസ്മിത അഭിനയിച്ച ചിത്രങ്ങളിലെ പാട്ടുകള്‍ തന്നെയായിരുന്നു ബാക്ക്ഗ്രൗണ്ടില്‍ മുഴങ്ങിയിരുന്നതും.

മുംബൈയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സുസ്മിത സെന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. അര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്, സുസ്മിത വിദ്യാര്‍ഥികളെ ആലിംഗനം ചെയ്യുന്നതോടെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ