ചലച്ചിത്രം

'ഗീതു ആന്റിയുടേയും പാര്‍വതി ആന്റിയുടേയും പിറന്നാളിന് സമ്മാനമായി  കസബ പ്രദര്‍ശിപ്പിക്കും'; നായികമാരെ പരിഹസിച്ച് കസബ നിര്‍മാതാവ്

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയേയും അദ്ദേഹം നായകനായെത്തിയ കസബയേയും വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കസബ സംവിധായകന്‍ നിധിന്‍ രഞ്ജി പണിക്കര്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് താരത്തിനെതിരേ രംഗത്തെത്തിയത്. ഇതിന് പിന്നാലെ പാര്‍വതിക്കും നടിയും സംവിധായകയുമായ ഗീതു മൊഹന്‍ദാസിനും മറുപടിയുമായി വന്നിരിക്കുകയാണ് കസബ നിര്‍മാതാവ് ജോബി ജോര്‍ജ്. 

രണ്ട് നായികമാരേയും 'ആന്റി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ജോബിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്. ഇരുവരുടേയും പിറന്നാള്‍ തിയതി പറയുകയാണെങ്കില്‍ തന്റെ വക പിറന്നാള്‍ സമ്മാനമായി നിറഞ്ഞ സദസില്‍ കസബ പ്രദര്‍ശിപ്പിക്കാമെന്നാണ് ജോബി ജോര്‍ജ് പറയുന്നത്. 

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വെച്ചാണ് ചിത്രത്തേയും മെഗാസ്റ്റാറിനേയും പാര്‍വതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. മമ്മൂട്ടിയുടെ പേര് എടുത്തുപറയാതെയായിരുന്നു പരാമര്‍ശം. ഒരു മഹാനടന്‍ സ്ത്രീകളോച് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന്‍ ഇത് പറയുമ്പോള്‍ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നുമാണ് നടി പറഞ്ഞത്. 

ഇതിനെത്തുടര്‍ന്ന് നായികക്കെതിരേ മമ്മൂട്ടിയുടെ ആരാധകര്‍ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്. സംഭവം വിവാദമായതോടെ താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് താരം രംഗത്തെത്തി. അതിനൊപ്പം കസബയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് ഡബ്ല്യൂസിസി നടത്തുമെന്ന് പറഞ്ഞ് വിമര്‍ശകരെ പരിഹസിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തു. ഇതിനെ പിന്തുണച്ച് ഗീതു മോഹന്‍ദാസും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍