ചലച്ചിത്രം

മോദിജി, നിങ്ങളുടെ മരുമകനെ കാണു; പ്രധാനമന്ത്രിയോട് രാഖി സാവന്ത്‌

സമകാലിക മലയാളം ഡെസ്ക്

നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഡ്രസുമായി രാഖി സാവന്ത് എത്തിയത് ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. ഡ്രീം മാന്‍ എന്നായിരുന്നു രാഖി മോദിയെ വിശേഷിപ്പിച്ചത്. എന്നാലതെല്ലാം ഇനി കഴിഞ്ഞ കഥ. 

ഇപ്പോള്‍ നരേന്ദ്ര മോദിയെ പിതാവിന്റെ സ്ഥാനത്താണ് രാഖി കാണുന്നത്. തന്റെ വരനെ പരിചയപ്പെടുത്തി കൊണ്ട് രാഖി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ,മോദിജി, നിങ്ങളുടെ മരുമകനെ കാണു എന്നായിരുന്നു രാഖി പറഞ്ഞത്. 

മോദിയുടെ  ചിത്രം  തുന്നിയ ഡ്രസ് ധരിച്ചത് അദ്ദേഹത്തിന്റെ ഇംപ്രസ് ചെയ്യാന്‍ വേണ്ടിയായിരുന്നു എന്നും രാഖി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ വീഡിയോയില്‍ കാര്യങ്ങള്‍ മരിച്ചാണ്. രാഖി പറയുന്നതിങ്ങനെ, എന്നാണ് എന്റെ വരനെ കണ്ടെത്തുക എന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ ഇപ്പോള്‍ എന്റെ വരനെ കാണു. ഞാന്‍ അദ്ദേഹത്തെ കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് ഞാനിപ്പോള്‍. വരനോട്  ഹായ് പറയാനും രാഖി പറയുന്നു. 

എല്ലാ ഇന്ത്യക്കാരും നിങ്ങളെ നോക്കുകയാണ്  ഇപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ. എന്റെ വലിയ ആരാധകനാണ് മോദി. മോദിജി നിങ്ങളുടെ മരുമകനെ കാണു എന്നും രാഖി സാവന്ത് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന