ചലച്ചിത്രം

അവര്‍ക്കു മുന്നില്‍ ജാക്വിലിന്‍ സാന്തയായി 

സമകാലിക മലയാളം ഡെസ്ക്

എല്ലാ വര്‍ഷവും ക്രിസ്മസ് വീട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുകയാണ് ബോളിവുഡ് താരം ജാക്വിലിന്‍ ഫര്‍ണാണ്ടസിന്റെ പതിവ്. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ആ പതിവ് ഇത്തവണ നടന്നില്ല. എന്നാല്‍ ആഘോഷങ്ങള്‍ക്ക് ഒരു മുടക്കവും വരുത്താന്‍ താരം തയ്യാറായില്ല. ഒരുപറ്റം കുട്ടികള്‍ക്കൊപ്പമായിരുന്നു താരസുന്ദരിയുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍.

സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ് എന്ന് 
ക്രിസ്മസിന് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ജാക്വിലിന്‍ പറഞ്ഞിരുന്നു. ഈ വര്‍ഷം ആനാഥരായ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കുകയായിരുന്നു ജാക്വിലിന്‍. ഇവര്‍ക്കായി ഒരു എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് ജാക്വിലിന്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. 

ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാനും താരം മറന്നില്ല. 'ഹോം എവേ ഫ്രം ഹോം' എന്ന വിശേഷണമാണ് കുട്ടികള്‍ക്കൊപ്പമുള്ള ചിത്രത്തിന് ജാക്വിലിന്‍ നല്‍കിയിട്ടുള്ള വിവരണം. സാന്റാക്ലോസ് തൊപ്പി വച്ച് കുട്ടികള്‍ക്കൊപ്പമിരുന്ന് അവരുടെ ക്രാഫ്റ്റ് വര്‍ക്കുകളില്‍ ഒപ്പം കൂടുന്ന ജാക്വിലിനെയും ചിത്രങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു