ചലച്ചിത്രം

ആനക്കാട്ടില്‍ ചാക്കോച്ചി വീണ്ടും വരുന്നു; സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം ഒരുക്കുന്നത് നിഥിന്‍ രണ്‍ജി പണിക്കര്‍

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോ സ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തിയ ചിത്രമായിരുന്നു ജോഷി-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലേലം. 1997ല്‍ പുറത്തിറങ്ങിയ ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി തിരിച്ചു വരികയാണ് ലേലം 2ലൂടെ. 

സിനിമ രംഗത്ത് നിന്ന് മാറി നില്‍ക്കുന്ന സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ചിത്രമാണ് ലേലം2. രണ്‍ജി പണിക്കര്‍ തന്നെ തിരക്കഥയെഴുതുന്ന രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറാണ്. കസബ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്താണ് നിഥിന്‍ സിനിമ രംഗത്തേക്ക് കാലെടുത്ത് വച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി ലേലം 2ന്റെ ചിത്രീകരണം ആരംഭിക്കും. ഈദ് റിലീസ് ആയിട്ടായിരിക്കും ചിത്രം തീയറ്ററുകളിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍