ചലച്ചിത്രം

ഇരട്ടക്കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി ഐശ്വര്യ റായ്

സമകാലിക മലയാളം ഡെസ്ക്

താരങ്ങള്‍ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. എന്നാല്‍ അതത്ര സാധാരണമായ കാര്യവുമല്ല. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍, ഋത്വിക് റോഷന്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തൂടങ്ങിയവരെല്ലാം ഇരട്ടക്കഥാപാത്രങ്ങളുമായി അരങ്ങുതകര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ശേഷം ഐശ്വര്യ റായ് ബച്ചന്‍ ഇരട്ടവേഷത്തില്‍ എത്തുകയാണ്.

2018 ല്‍ ഐശ്വര്യ നായികയായി അഭിനയിക്കുന്നത് മൂന്ന് സിനിമകളിലാണ്. ഫന്നി ഖാന്‍ എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. പിന്നാലെ റാത് ഔര്‍ ദിന്‍, ഡബിള്‍ റോള്‍ ത്രില്ലര്‍ എന്നീ സിനിമകളാണ് മറ്റ് സിനിമകള്‍.

സഞ്ജയ് ദത്തിന്റെ അമ്മ നാഗരീസ് നായികയായി അഭിനയിച്ച സിനിമയായിരുന്നു റാത് ഔര്‍ ദിന്‍. 1967 ല്‍ റിലീസ് ചെയ്ത സിനിമയുടെ റീമേക്കായിട്ടാണ് പുതിയ സിനിമ വരാന്‍ പോവുന്നത്. 

സിനിമ എടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യം നടന്‍ സഞ്ജയ് ദത്തുമായി സംസാരിച്ചിരിക്കുകയാണെന്നും അദ്ദേഹം അതിനുള്ള അനുമതി നല്‍കിയതായും പേരന്ന അറോറ വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് താന്‍ തയ്യാറണെന്ന് ഐശ്വര്യ വ്യക്തമാക്കിയിട്ടുമുണ്ട്. 

1998ല്‍ റിലീസ് ചെയ്ത എസ് ശങ്കര്‍ ചിത്രമായ ജീന്‍സിലും ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തിലും ഐശ്വര്യ ഇരട്ടവേഷത്തില്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു