ചലച്ചിത്രം

'എന്റെ കാല്‍ അല്ല, അനുഗ്രഹത്തിനായി നിങ്ങളുടെ മാതാപിതാക്കളുടെ കാല്‍ പിടിക്കൂ'; ആരാധകരോട് രജനീകാന്ത്

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ക്ക് മികച്ച ഉപദേശവുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. തന്റെ കാലില്‍ വീഴരുതെന്നും നിങ്ങള്‍ക്ക് അനുഗ്രഹം വേണമെങ്കില്‍ മാതാപിതാക്കളുടെ കാലില്‍ വീഴണമെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു. ഡിസംബര്‍ 31 ന് രാഷ്ട്രീയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രജനീകാന്ത് നടത്തുന്ന ഫാന്‍ മീറ്റിനിടെയാണ് അദ്ദേഹം ഉപദേശം നല്‍കിയത്. 

സൂപ്പര്‍സ്റ്റാറിന്റെ കാല് തൊട്ട് അനുഗ്രഹം വാങ്ങാന്‍ നിരവധി ആരാധകരാണ് എത്തുന്നത്. പരമ്പരാഗതമായി ചെയ്യുന്ന ഈ കാലുപിടുത്തത്തെ തടഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പണവും അധികാരവും പ്രശസ്തിയുമുള്ളവരുടെ കാലില്‍ വീഴേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫാന്‍ മീറ്റിന്റെ മൂന്നാമത്തെ ദിവസം മധുരയിലെത്തിയ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ മധുര മീനാക്ഷി ക്ഷേത്ര ദര്‍ശനത്തെക്കുറിച്ചും ഓര്‍ത്തെടുത്തു. 

ആരാധകര്‍ക്കായി വെജിറ്റേറിയന്‍ സദ്യയാണ് അദ്ദേഹം ഒരുക്കിയിരുന്നത്. എതന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നോണ്‍ വെജിറ്റേറിയം ഭക്ഷണം കൊടുക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും രാഘവേന്ദ്ര മണ്ഡപം വെജിറ്റേറിയന്‍ മേഖലയായിരുന്നതിനാലാണ് സദ്യ ഒരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ക്കായി ഉടന്‍ തന്നെ നോണ്‍വെജിറ്റേറിയന്‍ വിരുന്ന് ഒരുക്കുമെന്നും അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു