ചലച്ചിത്രം

'എന്റെ കോണ്ടം ഉപയോഗിക്കൂ': കൊഹ് ലിക്കും അനുഷ്‌കയ്ക്കും വിവാഹസമ്മാനവുമായി രാഖി സാവന്ത്

സമകാലിക മലയാളം ഡെസ്ക്

അടുത്തിടെ വിവാഹിതരായ വിരാട് കൊഹ് ലിക്കും അനുഷ്‌ക ശര്‍മയ്ക്കും വിവാഹസമ്മാനമായി കോണ്ടം നല്‍കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രാഖി സാവന്ത്. രാഖി മോഡലായെത്തുന്ന ബ്രാന്‍ഡിന്റെ കോണ്ടം സമ്മാനമായി നല്‍കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്റെ കോണ്ടം ഉപയോഗിക്കണമെന്ന് രാഖി ആവശ്യപ്പെട്ടത്.

വിരാട് കൊഹ് ലിയും അനുഷ്‌ക ശര്‍മയും നല്ല ജോഡിയാണെന്നും വിവാഹജീവിതത്തിലേക്ക് കാല്‍ എടുത്തുവെച്ച ഇവര്‍ക്ക് തന്റെ കോണ്ടം നല്‍കാന്‍ ആഗ്രഹിക്കുകയാണെന്നും രാഖി പറഞ്ഞു. ഇത് ഉപയോഗിച്ച് എങ്ങനെയുണ്ടെന്ന് അറിയിക്കണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

കോണ്ടത്തിന്റെ പരസ്യം പകല്‍ സമയങ്ങളില്‍ സംപ്രക്ഷണം ചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് രാഖി രംഗത്തെത്തിയിരുന്നു. രാജ്യത്തുള്ളവര്‍ക്ക് ഏയ്ഡ്‌സ് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്ത. തന്റെ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു കോണ്ടത്തില്‍ അഭിനയിക്കുക എന്നതെന്നാണ് രാഖി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ