ചലച്ചിത്രം

സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതിയലക്ഷ്യ കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്കെതിരെ കോടതിയലക്ഷ്യകേസ്. ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കാത്തതിനെതിരെ മൊഹല്ല അസി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളാണ് നിയമനടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.

ചിത്രത്തില്‍ ക്ഷേത്രം, ശൗചാലയം എന്നീ പദങ്ങള്‍ അനാവശ്യമായ രീതിയില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇത്തരം പദങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ചിത്രം റീലീസ് ചെയ്യാനുള്ള അനുമതി കോടതി നല്‍കി. കൂടാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാ വാരണാസിയുടെ പ്രാദേശിക സംസ്‌കാരത്തിനടിസ്ഥാനപ്പെട്ടതാണെന്നും, അതില്‍ സെന്‍സറിംഗിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ