ചലച്ചിത്രം

തീയറ്ററുകള്‍ അടിച്ചുപൊളിക്കും; പദ്മാവതിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെ ഭീഷണിയുമായി കര്‍ണിസേന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിക്ക് സെന്‍സര്‍ ബോര്‍ഡ് ഉപാധികളോടെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി തീവ്ര രജപുത്ര സംഘടന കര്‍ണിസേന രംഗത്ത്. ഞങ്ങളുടെ ആളുകള്‍ എല്ലാ തീയറ്ററുകള്‍ക്ക് മുന്നിലുമുണ്ടാകും. ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളുഅടിച്ചുപൊളിക്കും. ചിത്രം വിലയിരുത്താനായി തെരഞ്ഞെടുത്ത വിദ്ഗധ സമിതി ചിത്രത്തെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ അധോലോക സമ്മര്‍ദ്ദം കാരണം സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയായിരുന്നുവെന്ന് രജപുത് കര്‍ണിസേന നേതാവ് സുഖ്‌ദേവ് സിങ് ഗോഘമേദി പറഞ്ഞു. 

മൂന്ന് ഉപാധികളോടെയാണ് ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചത്. പദ്മാവതി എന്ന പേര് മാറ്റ് പദ്മാവത് എന്നാക്കണം, വിവാദമായേക്കാവുന്ന ചിത്രത്തിലെ 26 രംഗങ്ങള്‍ നീക്കം ചെയ്യണം, ചിത്രത്തിന് ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതിക്കാണിക്കണം തുടങ്ങിയവയാണ് നിബന്ധനകള്‍. ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം