ചലച്ചിത്രം

വിവാഹത്തില്‍ നിന്ന് വൈക്കം വിജയ ലക്ഷ്മി പിന്മാറി

സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്തമായ ഗാനങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചിരുന്ന വിവാഹത്തില്‍ നിന്നും പിന്മാറിയതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവാഹത്തിന് ശേഷം സംഗീതപരിപാടികള്‍ നിര്‍ത്തണമെന്നും ഏതെങ്കിലും സംഗീതസ്‌കൂളില്‍ അധ്യാപനം നടത്തിയാല്‍ മതിയെന്നുമാണ് ഭാവി വരന്‍ തൃശൂര്‍ സ്വദേശി സന്തോഷ് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാലാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിജയലക്ഷ്മി അറിയിച്ചു. 

മാര്‍ച്ച് 29ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹനിശ്ചയത്തിന് മുമ്പുള്ള പെരുമാറ്റത്തില്‍ പിന്നീട് വന്ന മാറ്റം തന്നെ വേദനിപ്പിച്ചു. വിവാഹ ശേഷം തന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ച സന്തോഷ് അതിലും മാറ്റം വരുത്തിയെന്നും വിജയലക്ഷ്മി. സംഗീതപരിപാടിക്ക് തടസം നില്‍ക്കില്ലെന്നും സന്തോഷ് ഇതിന് മുമ്പ് സമ്മതിച്ചിരുന്നെന്ന് വിജയലക്ഷ്മിയുടെ പിതാവ് വി മുരളീധരനും പറഞ്ഞു. പത്രത്തില്‍ വിവാഹാലോചന പരസ്യം കണ്ടാണ് സന്തോഷിനെ ബന്ധപ്പെട്ടതെന്നും തുടര്‍ന്നായിരുന്നു വിവാഹനിശ്ചയെന്നും അദ്ദേഹം.


വ്യത്യസ്തമായ ശബ്ദവും ശൈലിയുമായിരുന്നു കാഴ്ച ശക്തിയില്ലാത്ത വിജയലക്ഷ്മിയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കിയത്. വിജയലക്ഷ്മി വിവാഹിതയാകാന്‍ പോകുന്നെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയായിരുന്നു മലയാളി പ്രേക്ഷകര്‍ കേട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ