ചലച്ചിത്രം

ദി സെയില്‍സ്മാന്‍ മികച്ച വിദേശ ചിത്രം, സംവിധായകന്‍ ഓസ്‌കാര്‍ വേദി ബഹിഷ്‌കരിച്ചു, കാരണം ട്രംപ് 

സമകാലിക മലയാളം ഡെസ്ക്

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ഇറാനിയന്‍ ചിത്രമായ ദി സെയില്‍സ്‌മാന്. അസ്ഹര്‍ ഫര്‍ഹാദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെയുള്ള പ്രതിഷേദ സൂചകമായി ചിത്രത്തിന്റെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ഓസ്‌കാര്‍ ചടങ്ങിനെത്തിയില്ല. നാസയിലെ ഇറാന്‍ ശാസ്ത്രജ്ഞരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
  
ഇറാന്‍ ഉള്‍പ്പെടെയുള്ള ഏഴു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും ഓസ്‌കാര്‍ വേദി ബഹിഷ്‌കരിച്ചത്. ഓസ്‌കാര്‍ വേദിയില്‍ എത്തുകയില്ല എന്ന് നേരത്തേ തന്നെ അസഹര്‍ അറിയിച്ചിരുന്നു

2016ല്‍  പുറത്തിറങ്ങിയ ചിത്രം ഇറാനിലെ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാനെത്തുന്ന യുവതിയുടേയും യുവാവിന്റെയും ജീവിതതത്തില്‍ സംഭവിക്കുന്ന വഴിത്തിരുവകളുടെ കഥയാണ് പറയുന്നത്. ഇറാന്‍ രാഷ്ട്രീയം വ്യക്തമായി വരച്ചിടാന്‍ കൂടി ശ്രമിച്ച ചിത്രമാണ് ദി സെയില്‍സ്മാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി