ചലച്ചിത്രം

ബാഹുബലിയിലെ വെള്ളച്ചാട്ടത്തിന് മുകളില് നിന്നും ചാടുന്ന രംഗം അനുകരിച്ച യുവാവ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

അത്ഭുത കാഴ്ചകളുടെ ദൃശ്യ വിരുന്നായിരുന്നു ബാഹുബലിയുടെ രണ്ട് ഭാഗങ്ങളിലായി രാജ മൗലവി ഒരുക്കിയത്. സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളെ ഫാന്റസി എന്ന പേരില്  വിഎഫ്ക്സ് വിസ്മയത്തിലൂടെ വലിയൊരു അളവ് വരെ ബാഹുബലിക്ക് മറികടക്കാനായി. പക്ഷെ പുത്തന്‍ സാങ്കേതിക തികവില്‍ അണിയിച്ചൊരുക്കിയ ബാഹുബലിയിലെ രംഗങ്ങള് ജീവിതത്തില്‍ പരീക്ഷിച്ച് ഒരാള്‍ മരിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍
വരുന്നത്. 

ഒന്നാം ഭാഗത്തില്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ ഇരുവശവുമുള്ള പാറകളില്‍ ഒന്നില്‍ നിന്ന് എതിര്‍ വശത്തേക്കുള്ള പാറയിലേക്ക് പ്രഭാസ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രം ചാടുന്ന രംഗമാ​ണ്  മുംബൈ സ്വദേശിയായ ബിസിനസുകാരന്‍ പരീക്ഷിച്ചത്.ഷഹാപൂറിലെ മഹൂലി ഫോര്‍ട്ട്‌ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നാണ് ഇന്ദ്രപാല്‍ പട്ടീല്‍ എന്നയാള്‍  ചാടിയതെന്നാണ് മുംബൈ മിററിന്റെ വാര്‍ത്തയില്‍ പറയുന്നത്.

ഒരറ്റത്ത് നിന്നും മഹൂലി ഫോര്‍ട്ട്‌ വെള്ളച്ചാട്ടത്തിന്റെ മറ്റേ അറ്റത്തേക്ക് ചാടിയ ഇന്ദ്രപാല്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.ബാഹുബലിയിലെ രംഗം അനുകരിക്കാന് ശ്രമിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസും വ്യക്തമാക്കുന്നു. എന്നാല്‍ സഹോദരനെ പ്ലാവ് ചെയ്ത് കൊലപ്പെടുത്തുയത് ആകാമെന്നാണ് ഇന്ദ്രപാലിന്റെ സഹോദരന്റെ ആരോപണം.

മഴക്കാലത്ത് ഇവിടെ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. അപകടങ്ങള്‍ തുടരുന്നതോടെ ഈ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നതില്‍ സന്ദര്‍ഷകര്‍ക്ക്‌ വിലക്കേര്പ്പെടുത്തണമെന്നാണ് പൊലീസിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍