ചലച്ചിത്രം

ഫെയ്‌സ്ബുക്ക് ലൈവായി സിനിമ; ലൈവാക്കിയത് സംവിധായകന്‍തന്നെ! ചരിത്രത്തിലിടം നേടിയ സിനിമ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആദ്യപ്രദര്‍ശനംതന്നെ ഫെയ്‌സ്ബുക്കില്‍ ലൈവായി സ്വന്തം സിനിമ വന്നാല്‍ ഒരു സംവിധായകന്റെ സങ്കടം എത്രയെന്ന് പറയാന്‍ പറ്റുമോ? അതിരുകളില്ലാത്ത സങ്കടം എന്നാണ് ഉത്തരമെങ്കില്‍ ഇവിടെ അത് തെറ്റി. 'വട്ടം' എന്ന ചിത്രത്തിന്റെ സംവിധായകന്‍ തന്റെ സിനിമ ഫെയ്‌സ്ബുക്കില്‍ ലൈവായി വന്നപ്പോള്‍ അതിരുകളില്ലാതെ സന്തോഷിക്കുകയാണ് ചെയ്തത്.
ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ട് എന്ന മുഖവുരയോടെ നിഷാദ് ഹസന്‍ എന്ന സംവിധായകനാണ് ഫെയ്‌സ്ബുക്കില്‍ തന്റെ സിനിമ ലൈവാക്കി വൈറലാക്കിയത്. ഒറ്റഷോട്ടില്‍ 30 മിനിട്ട് നീളുന്ന സിനിമ എന്ന ചരിത്രനേട്ടം മറ്റു പല സിനിമകളും അര്‍ഹമായിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ലൈവായി ഒരു സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ആളുകള്‍ കാണുന്നു എന്നത് ലോകചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടാണ് എന്നതാണ് വട്ടം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.
ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതില്‍നിന്നും തുടങ്ങി തൃശൂരിലെ ഗുണ്ടാസംഘങ്ങളുടെ കഥയിലൂടെ പുരോഗമിക്കുന്ന ചിത്രം തൃശൂര്‍ അങ്ങാടിയിലാണ് പൂര്‍ണ്ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്. നിഷാദ് ഹസ്സന്റെ സുഹൃത്തുക്കള്‍തന്നെയാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. പവി കെ. പവനാണ് ക്യാമറ ചെയ്തിരിക്കുന്നത്.
സിനിമ ഇവിടെ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''