ചലച്ചിത്രം

50 ലക്ഷം നല്‍കിയില്ലെങ്കില്‍ ആലിയ  ഭട്ടിനെ വധിക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഭട്ട് കുടുംബത്തിനു നേരെ വധ ഭീഷണി. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഭാര്യ സോനി റസ്ദാനെയും മകള്‍ ആലിയ ഭട്ടിനേയും വധിക്കുമെന്നാണ് മഹേഷ് ഭട്ടിന് ഫോണ്‍കോളിലൂടെ ലഭിച്ചിരിക്കുന്ന ഭീഷണി. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഖ്‌നൗ സ്വദേശിയായ സന്ദീപ് സഹുവാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഫെബ്രുവരി 26നാണ് മഹേഷ് ഭട്ടിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. എന്നാലത് കാര്യമാക്കാതിരുന്ന അദ്ധേഹത്തിന് വാട്‌സ് ആപ്പിലൂടെ വീണ്ടും ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. 

പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനും സോനി, സോനി റസ്ദാനിക്കും നേരെ വെടിയുതിര്‍ക്കുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടര്‍ന്ന് മഹേഷ് ബട്ട് ജുഹു പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഭട്ട് കുടുംബത്തിന് പൊലീസ് കൂടുതല്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.  

രണ്ട് വര്‍ഷം മുന്‍പ് ഭട്ട് കുടുംബാംഗങ്ങളെ വധിക്കാന്‍ പദ്ധതിയിട്ട 13 പേരെ പൊലീസ് പിടികൂടിയിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഇവര്‍ക്കുനേരെ വധ ഭീഷണിയുണ്ടാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു