ചലച്ചിത്രം

നയന്‍താര ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മുഖ്യവേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രമായ 'ഡോറ'യ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കി. ദോസ് രാമസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് അണിയറപ്രവര്‍ത്തകരെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കിയത്.
ഡോറയിലെ ഹൊറര്‍ രംഗങ്ങള്‍ കണ്ട് സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍വരെ പേടിച്ചുവത്രെ. അതാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ടായ കാരണമെന്നാണ് വിശദീകരണം. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ കുട്ടികളടങ്ങുന്ന കുടുംബം ഈ സിനിമ കാണാതെ പോയാല്‍ നഷ്ടം വലുതാണെന്ന് അറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റിവൈസിംഗ് കമ്മിറ്റിയെ ബന്ധപ്പെടാനാണ് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 24ന് റിലീസിംഗിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ കടമ്പ കടക്കേണ്ടതെന്നത് അണിയറപ്രവര്‍ത്തകരെ വലയ്ക്കുന്നുണ്ട്.
നവാഗതനായ ദോസ് രാമസാമിയുടെ സംവിധാനത്തില്‍ ഇറങ്ങുന്ന ഡോറയില്‍ തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മായ എന്ന ചിത്രമാണ് നയന്‍താര ഇതിനുമുമ്പ് ചെയ്ത ഹൊറര്‍ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം