ചലച്ചിത്രം

ആര്‍ത്തവവും ലൈംഗീകതയും ഒളിച്ചുവയ്‌ക്കേണ്ടതല്ല; സ്വരമുയര്‍ത്താന്‍ രാധികാ ആപ്‌തേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലൈംഗീകതയുമായും, നഗ്നതയുമായും ബന്ധപ്പെട്ട് തന്റെ അഭിപ്രായങ്ങള്‍ എന്നും തുറന്നുപറഞ്ഞിട്ടുള്ള നടയാണ് രാധികാ ആപ്‌തേ. അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതിനൊപ്പം സിനിമയിലും ജീവിതത്തിലും അത് പ്രാവര്‍ത്തികമാക്കുന്നതിനും രാധിക മടികാണിച്ചിട്ടില്ല. 

സ്ത്രീയുടെ നഗ്നശരീരത്തേക്കാള്‍ മനോഹരമായ മറ്റൊന്നില്ലെന്ന് പറയാനും രാധിക ധൈര്യം കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നഗ്നതയോടും ലൈംഗീകതയോടുമുള്ള സമീപനം ചോദ്യം ചെയ്യുകയാണ് രാധിക. മനുഷ്യ ശരീരവുമായി ബന്ധപ്പെട്ടതും, ലൈംഗീകതയും ഇന്ത്യക്കാര്‍ക്കെന്നും പ്രശ്‌നമാണെന്ന് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാധിക പറയുന്നു.

ലൈംഗീകത മാത്രമല്ല നമ്മുടെ സമൂഹത്തില്‍ രഹസ്യമായി മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്വരമുയര്‍ത്തി സംസാരിക്കാന്‍ നമ്മുടെ സമൂഹത്തിന് ഇപ്പോഴും ധൈര്യമില്ല. ആളുകള്‍ക്ക് മുന്നില്‍ വെച്ച് സാനിറ്ററി നാപ്കിനുകള്‍ കയ്യില്‍ പിടിക്കുന്നതിനുള്ള ധൈര്യം സ്ത്രീകള്‍ കാണിക്കണം. ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല മടി. സ്ത്രീകളും തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

എന്നാല്‍ സ്ത്രീയുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട സിനിമയാണ് തന്റെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്നതെന്നും രാധിക പറഞ്ഞു. പാഡ് മാന്‍ എന്ന രാധികയുടെ സിനിമ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ നിര്‍മിച്ച ഒരു വ്യക്തിയുടെ കഥയാണ്  പറയുന്നത്. സാനിറ്ററി നാപ്കിനിന്റെ രൂപത്തിലായിരുന്നു സിനിമിയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് വന്നത്. ഇത് നല്ലൊരു തുടക്കമാണെന്നണ് രാധികയുടെ അഭിപ്രായം.അരുണാചലം മുരുഗനാഥന്‍ഖെ കഥ പറയുന്ന സിനിമയില്‍ രാധികയെ കൂടാതെ അക്ഷയ് കുമാര്‍, സോനം കപൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രമായെത്തുന്നത്.  

നഗ്നതാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലും വിമര്‍ശനങ്ങളിലും രാധിക നിശബ്ദയാകാന്‍ തയ്യാറല്ല. ആ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാതെ കൂടുതല്‍ പ്രതികരണങ്ങളുമായി മുന്നോട്ടു വരികയാണ് തന്റെ രീതിയെന്നും രാധിക പറയുന്നു. പാര്‍ച്ച്ഡ് എന്ന അനുരാഗ് കശ്യപിന്റെ സിനിമയിലേതെന്ന് പറയപ്പെടുന്ന രാധികയുടെ നഗ്ന രംഗങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം