ചലച്ചിത്രം

യന്തിരനെ ചോദ്യം ചെയ്തു; മാധ്യമപ്രവര്‍ത്തകര്‍ക്ക് അടി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: യന്തിരനാണ്, രജനീകാന്താണ് എന്നൊക്കെ പറഞ്ഞിട്ടൊന്നും കാര്യമില്ല. നടുറോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി ഷൂട്ടിംഗ് നടത്തുകയാണെങ്കില്‍ ആരും ചോദിച്ചുപോകും. അത്രയേ മാധ്യമപ്രവര്‍ത്തകരും ചെയ്തുള്ളു. പക്ഷെ, സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കയറി മര്‍ദ്ദിച്ചു.
രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍ 2.0 സിനിമയുടെ ഷൂട്ടിംഗാണ് ഗതാഗതം തടസ്സപ്പെടുത്തി നടുറോഡില്‍ ചെയ്തുകൊണ്ടിരുന്നത്. ഇത് ചോദ്യം ചെയ്ത ഹിന്ദു ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍മാരായ എസ്. ആര്‍. രഘുനാഥന്‍, തമിഴ് ഹിന്ദുവിലെ ശ്രീഭരത് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസില്‍ പരാതിയും നല്‍കി. സംഭവങ്ങളൊക്കെ അറിഞ്ഞ സംവിധായകന്‍ ശങ്കര്‍ ഉടനെ ചെന്നൈ പ്രസ് ക്ലബ്ബിലെത്തി ഖേദം പ്രകടിപ്പിച്ചു. സംവിധായകന്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചതോടെ പോലീസില്‍ നല്‍കിയ പരാതി മാധ്യമപ്രവര്‍ത്തകര്‍ പിന്‍വലിച്ചു.
ഈ സ്ഥലത്ത് പകല്‍ ഷൂട്ടിംഗിന് അനുമതിയുണ്ടായിരുന്നില്ല. രാത്രിയില്‍മാത്രമാണ് പോലീസ് അനുമതി നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്