ചലച്ചിത്രം

സ്റ്റൈല്‍മന്നനും പറയാനുണ്ട്... ബാഹുബലിയെ കുറിച്ച്!

സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ എവിടേയും. ബ്രഹ്മാണ്ഡ ചിത്രം തീയറ്ററുകളിലെത്തി നാല് ദിവസം പിന്നിടുമ്പോഴേക്കും 450 കോടി രൂപ വാരിയാണ് പുതിയ ചരിത്രമെഴുതുന്നത്. 

എല്ലായിടത്തും ബാഹുബലി ചര്‍ച്ചയാകുമ്പോള്‍ തലൈവ രജനീകാന്തിന് എങ്ങിനെ മാറി നില്‍ക്കാനാകും. ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്നാണ് ബാഹുബലിയെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് കൊണ്ടും തീര്‍ന്നില്ല. ബാഹുബലിയിലൂടെ വിസ്മയം തീര്‍ത്ത ദൈവ പുത്രന്‍ രാജമൗലിയേയും സംഘത്തേയും സല്യൂട്ട് ചെയ്യുന്നതായും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.  

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഭൂകമ്പം സൃഷ്ടിക്കുന്നതിന് പുറമെ ഇതിഹാസ താരത്തില്‍ നിന്നും ലഭിച്ച അഭിനന്ദനത്തിലെ സന്തോഷം രാജമൗലിയും മറച്ചുവയ്ക്കുന്നില്ല. ദൈവം ഞങ്ങളെ അനുഗ്രഹിക്കുന്നതായി തോന്നിയെന്നായിരുന്നു രജനിയുടെ അഭിനന്ദനത്തിന് രാജമൗലിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു