ചലച്ചിത്രം

ചരിത്രമായ് ബാഹുബലി; പത്തുനാള്‍ കൊണ്ട് നേടിയത് ആയിരം കോടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രദര്‍ശനത്തിനെത്തി പത്തുദിവസത്തിനകം ബാഹുബലി വാരിയെടുത്തത് ആയിരം കോടി രൂപ. ഇതോടെ ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി ബാഹുബലി. രാജ്യത്തുനിന്നും 800കോടിയും വിദേശരാജ്യങ്ങളില്‍ നിന്നായി 200കോടിയും നേടിയെന്ന് ചിത്രത്തിന്റെ വിതരണക്കാര്‍ അറിയിച്ചു. 

അമീര്‍ഖാന്‍ ചിത്രം നേടിയ പികെയുടെ റെക്കോഡാണ് ചിത്രം മറികടന്നത്. അമീര്‍ഖാന്‍ ചിത്രം 792 കോടി കളക്ട് ചെയ്തിരുന്നു. ചിത്രം 8000 സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിച്ചത്. ആദ്യദിനം തന്നെ ചിത്രം 121 കോടി രൂപ നേടിയിരുന്നു. കേരളത്തില്‍ മാത്രം പത്തുദിവസം കൊണ്ട് ചിത്രം 25 കോടി രൂപ നേടിയിട്ടുണ്ട്.

ആയിരം കോടിയിലെത്തിയതിന് ചിത്രത്തിലെ നായകന്‍ പ്രഭാസ് സംവിധായകന്‍ രാജമൗലിയ്ക്കും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചു. 1500 കോടിയെങ്കിലും മൊത്തം നേട്ടമുണ്ടാക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍