ചലച്ചിത്രം

മിയ ഖലീഫ വരും, കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നാല്‍; ഒമര്‍ 

സമകാലിക മലയാളം ഡെസ്ക്

ചങ്ക്‌സിന്റെ രണ്ടാം ഭാഗത്തില്‍ പോണ്‍ താരം മിയ ഖലീഫ ഭായമായേക്കുമെന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് സംവിധായകന്‍ ഓമര്‍ ലുലു മുന്‍പും പ്രതികരിച്ചിട്ടുണ്ട്. പിന്നീട് ഇത്തരത്തിലുള്ള ചര്‍ച്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് മിയയുടെ പ്രതിനിധികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതുപോലെ എല്ലാം സംഭവിച്ചാല്‍ മിയ ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഒമര്‍ പറയുന്നു. ഒരു ബോളീവുഡ് നിര്‍മാണ കമ്പനിയുമായി ടൈ അപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും മിയയെ പോലൊരു താരത്തെ ചിത്രത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് അവരാണ് പറഞ്ഞതെന്നു ഒമര്‍ പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിയ മോളിവുഡ്ഡിലേക്കെത്തുന്നു എന്ന വാര്‍ത്ത വൈറലായിരുന്നു പക്ഷെ തനിക്കുപോലും അവര്‍ ചിത്രത്തിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഉറപ്പുപറയാറായിട്ടില്ലെന്നാണ് ഒമര്‍ പറയുന്നത്. 
 
മിയ ഖലീഫയെ പോലൊരു താരത്തെ ചിത്രത്തിന്റെ തിരകഥ ആവശ്യപ്പെടുന്നതുകൊണ്ടാണ് അവരെ സമീപിക്കാമെന്ന് തീരുമാനിച്ചതെന്നും ഒമര്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു പോണ്‍ താരം കേരളം സന്ദര്‍ശിക്കുന്നതും നാല് ചെറുപ്പക്കാര്‍ അവരെ കാണാന്‍ പോകുന്നതും പറയുന്നുണ്ട്. ഇതാണ് മിയയെ സമീപിക്കാനുള്ള കാരണം. മിയ സ്വന്തം ഐഡന്റിറ്റിയില്‍ തന്നെയായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക.

സണ്ണിലിയോണ്‍ കേരളം സന്ദര്‍ശിച്ചതാണ് ഇത്തരത്തിലൊരു കഥയിലേക്ക് നയിച്ചതെന്നും സണ്ണി ഇതിനോടകം സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളില്‍ വേഷമിട്ടതുകൊണ്ടാണ് ഒരു പുതിയ മുഖം പരിചയപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും ഒമര്‍ പറയുന്നു. പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുക. ചങ്ക്‌സിന്റെ ഒന്നാം ഭാഗത്തില്‍ എത്തിയ ഹണി റോസ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോ എന്നതിനെകുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഒമര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി