ചലച്ചിത്രം

ഹോളിവുഡിലെ സ്ഥിരം ഹൊറര്‍ കഥാപാത്രങ്ങളെ വെല്ലുന്ന വേഷപ്പകര്‍ച്ചയുമായി അക്ഷയ്കുമാര്‍

സമകാലിക മലയാളം ഡെസ്ക്

യെന്തിരന്‍ 2.0 എന്ന രജനീകാന്ത് ചിത്രത്തിലെ വില്ലനാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുക എന്ന സൂചിപ്പിക്കുന്ന ഒരു പോസ്റ്ററാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പോസ്റ്ററില്‍ അക്ഷയ്കുമാറിനെ കണ്ടാല്‍ ശരീരത്തിലെ രോമങ്ങള്‍ വരെ എഴുന്നേറ്റ് നില്‍ക്കും. വെളുത്ത തലമുടിയും കൂര്‍ത്ത പല്ലുകളും കാണിച്ച് അലറുന്ന താരത്തിന്റെ വേഷപ്പകര്‍ച്ച ആരിലും ചെറിയ ഞെട്ടലുണ്ടാക്കും.

ആദ്യമായി തമിഴ് ചിത്രത്തില്‍ എത്തുന്ന അക്ഷയ്കുമാര്‍ നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ രജനിയുമായി അങ്കത്തിന് ഇറങ്ങുമ്പോള്‍ തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതില്‍ താരത്തിന്റെ മൃഗീയമായ അവതാരം കണ്ടിട്ട് അദ്ദേഹത്തിന്റെ ആരാധകരെല്ലാം ആകെ ഇളകിമറിഞ്ഞിരിക്കുകയാണ്. ഹോളിവുഡ് താരം എമി ജാക്‌സനാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്.

റിച്ചാര്‍ഡ് എന്ന് പേരുള്ള വിചിത്ര സ്വഭാവമുള്ള ഗവേഷകന്റെ റോളാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. വസീഗരന്‍ എന്ന ഗവേഷക കഥാപാത്രമാണ് രജനീകാന്തിന്റേത്. 

രജനീകാന്തിനെപ്പോലെ ഒരു ഇതിഹാസത്തിനൊപ്പം അഭിനയിക്കാന്‍ അവസരമൊരുക്കിയതില്‍ സംവിധായകന്‍ ശങ്കറിന് അക്ഷയ് കുമാര്‍ നന്ദി പറഞ്ഞു. ദുബായില്‍ വെച്ച് നടന്ന 2.0 ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഹിന്ദി സൂപ്പര്‍ താരം. 2.0 പോലെയൊരു ബിഗ് ബ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അക്ഷയ് പറഞ്ഞു.

ചിത്രം 2018 ജനുവരി 25നി തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. തെന്നിന്ത്യന്‍ പ്രേഷകരും ഹോളിവുഡ് പ്രേഷകരും ഒരേ ആവേശത്തില്‍ കാത്തിരിക്കുന്ന ചിത്രം ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും