ചലച്ചിത്രം

സുഖകരമല്ലാത്ത ബന്ധത്തില്‍ നിന്നും തലയുയര്‍ത്തി ഇറങ്ങിപ്പോരണം: ജ്യോതികയോട് അമ്മ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജ്യോതിക. സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും താരത്തെ ആരാധകര്‍ അങ്ങനെയൊന്നും മറക്കില്ല. നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം മുപ്പത്തിയാറ് വയതിനിലൂടെ തിരിച്ചുവരവ് നടത്തിയ താരം പിന്നീട് മഗളിര്‍ മട്ടും എന്ന ചിത്രത്തിലും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

'ജസ്റ്റ് ഫോര്‍ വിമണ്‍' മാസികയുടെ പുരസ്‌കാരവേദിയില്‍ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലാണ് ജ്യോതിക സംസാരിക്കാറുള്ളത്. ജസ്റ്റ് ഫോര്‍ വിമണ്‍ മാസികയുടെ പുരസ്‌കാരം പ്രിയദര്‍ശനില്‍ നിന്നും ഏറ്റുവാങ്ങിയതിന് ശേഷം സംസാരിച്ചപ്പോഴും സ്ഥിരം ശൈലി കൈവിട്ടിരുന്നില്ല.

17ാമത്തെ വയസ്സിലാണ് താന്‍ സിനിമാജീവിതം ആരംഭിച്ചത്. തന്റെ വിജയത്തിന് പിന്നില്‍ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. ആദ്യത്തെ വ്യക്തി എന്റെ അമ്മ തന്നെയാണ്. അമ്മ നല്ല കാര്‍ക്കശ്യക്കാരിയായിരുന്നു. 'നീ സ്വന്തം കാലില്‍ നില്‍ക്കണം. ലോകത്തെ ഒറ്റയ്ക്ക് അഭിമുഖീകരിക്കണം. നിന്റെ ബാങ്ക് എക്കൗണ്ടില്‍ പണം ഉണ്ടായിരിക്കണം. അതുകൊണ്ട് നീ നിനക്ക് പറ്റിയ ഒരു പങ്കാളിയെ കണ്ടെത്തിയില്ലെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് തല ഉയര്‍ത്തി ഇറങ്ങിപ്പോരാനുള്ള പ്രാപ്തി വേണം.' ഇങ്ങനെയാണ് ജ്യോതികയോട് അമ്മ പറഞ്ഞത്.

സൂര്യയുടെ അമ്മയെക്കുറിച്ചും ജോ സംസാരിച്ചിരുന്നു. സിനിമാജീവിതത്തോടൊപ്പം തന്നെ കുടുംബ ജീവിതവും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുപോവാന്‍ പഠിപ്പിച്ചത് സൂര്യയുടെ അമ്മയാണെന്ന് ജ്യോതിക പറഞ്ഞു. സൂര്യയുടെ അമ്മയെ രാഞ്ജിയെന്ന് സംബോധന ചെയ്യാനാണ് ഇഷ്ടം. കാരണം അവര്‍ ഒരു രാജകുമാരനെയാണ് വളര്‍ത്തിയെടുത്തത്. ഒരു രാഞ്ജിക്ക് മാത്രമേ രാജകുമാരനെ വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്നും താരം അഭിപ്രായപ്പെട്ടു.

ഏത് കാര്യം ചെയ്യുമ്പോഴും സൂര്യ പിന്തുണയ്ക്കാറുണ്ട്. സൂര്യയുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നത്. ഷൂട്ടിങ്ങുള്ള സമയത്ത് മക്കളുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുന്നത് സൂര്യയാണെന്നും താരം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ