ചലച്ചിത്രം

ചിത്രീകരണത്തിനിടെ വഴുതിവീണത് കീര്‍ത്തിയല്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്

സമകാലിക മലയാളം ഡെസ്ക്

സിനിമാ ചിത്രീകരണത്തിനിടെ കീര്‍ത്തി സുരേഷിന് വീണുപരിക്കു പറ്റിയെന്ന തരത്തില്‍ വാര്‍ത്തയും വീഡിയോയും പ്രചരിച്ചിരുന്നു. വീഡിയോ വാട്‌സാആപിലും ഫേസ്ബുക്കിലുമെല്ലാം വയറായിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ മറ്റൊരു നടിയുടേതാണെന്ന് തെളിഞ്ഞു. മലയാളി താരം ലിന്‍ഡ കുമാര്‍ തെന്നിവീഴുന്ന വീഡിയോയാണ് കീര്‍ത്തിയുടേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്. 

മലയാള ചലച്ചിത്രം കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയുടെ ഷൂട്ടിനിടയ്ക്കാണ് ലിന്‍ഡ തെന്നിവീഴുന്നത്. ചെറിയ രീതിയില്‍ പരിക്കുപറ്റിയ താരമിപ്പോള്‍ ചികിത്സയിലാണ്. കീര്‍ത്തി സുരേഷ് ഷൂട്ടിങ് തിരക്കിലാണെന്ന്' നടിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാവിത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കീര്‍ത്തിയിപ്പോള്‍ പവന്‍ കല്യാണിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകയളുമായി യൂറോപ്പിലാണുള്ളത്. ഈ ടീമിനൊപ്പം കീര്‍ത്തി ജോയിന്‍ ചെയ്തിട്ട് ഒരു ആഴ്ചയാകുന്നതേയുള്ളു. 

അതേസമയം 2018 കീര്‍ത്തി സുരേഷിന്റെ കരിയറിലെ മികച്ച ഒരു കാലഘട്ടമായി രേഖപ്പെടുത്താവുന്നതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. പഴയകാല നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാനടി എന്ന ചിത്രത്തിലെ നായികാ കഥാപാത്രം താരത്തിന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാകും. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരുക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു