ചലച്ചിത്രം

സൂപ്പര്‍സ്റ്റാര്‍ ആര്‍ക്കൊപ്പം?  രജനീകാന്ത് പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തമിഴ്‌നാട്ടില്‍ ഇനി കാണാന്‍ പോകുന്നത് താരങ്ങള്‍ തമ്മിലുള്ള യുദ്ധമായിരിക്കും. രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഉലകനായകന്‍ കമലഹാസന്‍ വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹത്തിന് പിന്നാലെ രജനീകാന്തും രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളായ കാല, 2.0 എന്നിവയുടെ ചിത്രീകരണം കഴിയുന്നതിന് പിന്നാലെ തലൈവന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുമെന്നാണ് അഭ്യൂഹം. 'പിറന്നാള്‍ ദിനത്തില്‍ ഒരു പ്രഖ്യാപനം നടത്താന്‍ രജനീകാന്ത് പദ്ധതിയിടുന്നുണ്ട്. എന്നാല്‍ അത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചാണെന്ന് 100 ശതമാനം ഉറപ്പുപറയാനാവില്ല. എന്തായാലും അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വളരെ പ്രത്യേകതകളുള്ള ദിവസമായിരിക്കുമതെന്നും' രജനീകാന്തുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. 

400 കോടി മുടക്കി നിര്‍മിക്കുന്ന ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് രജനീകാന്ത് ആരാധകര്‍. അടുത്ത വര്‍ഷമാണ് സിനിമയുടെ റിലീസ് പറഞ്ഞിരിക്കുന്നത്. 2018 എന്തായാലും രജനി ആരാധകര്‍ക്ക് സ്വപ്‌ന വര്‍ഷമായിരിക്കും. സൂപ്പര്‍ താരത്തിന്റെ രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല റിലീസ് ചെയ്യുന്നത് ഏപ്രിലില്‍ ആയിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍