ചലച്ചിത്രം

വലിയ ആഗ്രഹങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് പേടിയുണ്ടാവും, അതുകൊണ്ടാണ് പീഡനകഥകള്‍ പുറത്തുവരാത്തത് 

സമകാലിക മലയാളം ഡെസ്ക്

പേടിയാണ് പല തുറന്നുപറച്ചിലുകളെയും വിലക്കുന്ന ഘടകമെന്ന് രാധിക ആപ്‌തെ. വലിയ ആഗ്രഹങ്ങളുമായി വരുന്ന ആളുകള്‍ക്ക് ഭയമാണ്. കൂടുതല്‍ അധികാരം കൈയ്യടിക്കിയിരിക്കുന്നവര്‍ക്കെതിരെ സംസാരിച്ചാല്‍ എനിക്ക് എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയാണ് പലര്‍ക്കും. അതുകൊണ്ടാണ് എല്ലാവരും അവരുടെ ശബ്ദമുയര്‍ത്തണം എന്ന് ഞാന്‍ പറയുന്നത്, രാധിക പറഞ്ഞു. ഹോളിവുഡിലും ബോളിവുഡിലും ചര്‍ച്ചയാകുന്ന ലൈംഗിക ചൂഷണങ്ങളെകുറിച്ചും കാസ്റ്റിംഗ് കൗച്ച് പോലെയുള്ളവയെകുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയാണ് രാധിക ആപ്‌തെ.

ലൈംഗിക ആക്രമണങ്ങള്‍ എന്റര്‍ടെയിന്‍മെന്റ് രംഗത്ത് മാത്രം സംഭവിക്കുന്നതല്ലെന്നും അത് എല്ലാ വീടുകളിലും നടക്കുന്നുണ്ടെന്നും രാധിക പറഞ്ഞു. ലോകത്തെ എല്ലാ ഭാഗത്തും നിരവധി ബാല പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും നടക്കുന്നുണ്ടെന്നും എല്ലാ മേഖലകളിലും വീടുകളിലും ഏതെങ്കിലും ഒരു തരത്തില്‍ ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നുണ്ടെന്നും രാധിക അഭിപ്രായപ്പെട്ടു. പുരുഷന്‍മാരും ആണ്‍കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഇതിന് ഇരയാണ്. എല്ലാ തലങ്ങളിലും ആളുകള്‍ അവരുടെ അധികാരം പരമാവധി ഉപയോഗപ്പെടുത്തുകയാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു. 

''ഇത്തരം പ്രവര്‍ത്തികളൊക്കെ മാറ്റം വരേണ്ടവയാണ്. ഈ മാറ്റത്തിനായി എത്രമാത്രം വലിയ ആഗ്രഹങ്ങള്‍ ഉള്ളവരാണെങ്കിലും 'നോ' പറയേണ്ടിടത്ത് അത് പറയുകതന്നെ വേണം. സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവരും ധീരരുമായി മാറാന്‍ എല്ലാവര്‍ക്കും കഴിയണം കാരണം ഒരാള്‍ പ്രതികരിക്കുമ്പോള്‍ ഒരു പക്ഷെ അത് സ്വീകരിക്കപ്പെടണം എന്നില്ല പക്ഷെ 10 പേര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്തിയാല്‍ അത് മാറ്റം കൊണ്ടുവരും', രാധിക പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം