ചലച്ചിത്രം

പതിവ് ആക്ഷന്‍ പ്രതീക്ഷിച്ചു വന്നാല്‍ ആദി നിരാശപ്പെടുത്തും; പ്രണവ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ 

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി ഹിന്ദിയിലും തമിഴിലും കാണുന്നതുപോലുള്ള ഒരു മുഴിനീള ആക്ഷന്‍ ചിത്രമല്ലെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. ആക്ഷന്‍ ചിത്രമെന്ന മുന്‍വിധികളോടെ സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ നിരാശരാകുമെന്നും കുറച്ച് ആക്ഷന്‍ രംഗങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദിയെന്നും ജിത്തു ജോസഫ് അഭിപ്രായപ്പെട്ടു. 

ബൃഹത്തായി ചിത്രീകരിച്ചിട്ടുള്ള ആദിയിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള ഒരു ഡ്യൂപ്പിനെ സജ്ജമാക്കിയിരുന്നെങ്കിലും ആ രംഗങ്ങള്‍ ചെയ്യാനുള്ള താല്‍പര്യം പ്രണവ് സ്വയം പ്രകടിപ്പിക്കുകയായിരുന്നെന്നും ജിത്തു പറഞ്ഞു. പാര്‍ക്ക്വര്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. 

ഇത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ പ്രണവിന് അപകടം സംഭവിച്ചാലോ എന്ന പേടി ആക്ഷന്‍ സീനുകളുടെ കൊറിയോഗ്രാഫര്‍മാര്‍ക്കുപോലും ഉണ്ടായിരുന്നെന്നും ജിത്തു പറഞ്ഞു. പക്ഷെ പ്രണവ് ആ രംഗങ്ങള്‍ അതിമനോഹരമായി കൈകാര്യം ചെയ്‌തെന്നും സെറ്റിലുള്ളവരെല്ലാം അദ്ദേഹത്തിന്റെ ആത്മദൈര്യത്തെയും ദൃഢനിശ്ചയത്തെയും അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി