ചലച്ചിത്രം

വിസ്മയ ചിത്രമായ ടൈറ്റാനിക് വീണ്ടും; ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ടൈറ്റാനിക്. അനശ്വര പ്രണയത്തിന്റെ കഥയുമായെത്തിയ ചിത്രം ലോകത്തെ നടുക്കിയ കപ്പല്‍ദുരന്തമായിട്ടായിരുന്നു വെള്ളിത്തിരയിലെത്തിയത്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ ഹോളിവുഡ് ചലച്ചിത്രം കാണാത്തവര്‍ വിരളമായിരിക്കും. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സെന്റും ചേര്‍ന്നാണ് ടൈറ്റാനിക്കിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ വരെ നേടിയ ഈ ചിത്രം ഏറ്റവും പുതിയ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീണ്ടും പ്രേഷകര്‍ക്ക് മുന്നിലേക്കെത്തിക്കാനൊരുങ്ങുകയാണ്.

ടൈറ്റാനിക് പുറത്തിറക്കിയതിന്റെ 20ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രം വീണ്ടും പുറത്തിറങ്ങുന്നത്. അതിനിടെ സിനിമയുടെ പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് ട്രെയിലറില്‍ പറയുന്നത്.

1912ല്‍ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ആര്‍എംഎസ് ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ഭീമന്‍ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുകയായിരുന്നു. ഇതാണ് ടൈറ്റാനിക് എന്ന സിനിമയിലൂടെ മിനിസ്‌ക്രീനിലെത്തിയിരുന്നത്. സിനിമയാക്കിപ്പോഴായിരുന്നു കപ്പല്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമായിരുന്നെന്ന് ലോകം തിരിച്ചറിഞ്ഞത്.

1997ലായിരുന്നു ടൈറ്റാനികിന്റെ റിലീസ്. 2012ല്‍ ചിത്രത്തിന്റെ 3ഡി വേര്‍ഷന്‍ റിലീസ് ചെയ്തിരുന്നു. ആദ്യം പുറത്തിറക്കിയതില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പുതിയ ഡോള്‍ബി ആറ്റംസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ വീണ്ടും പുറത്തിറക്കുന്നത്. പ്രേഷക ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ടൈറ്റാനിക് എന്ന മഹാവിസ്മയം ഏറ്റവും പുതിയ സാങ്കേതിക വിദ്യകളോടുകൂടി ഡിസംബര്‍ ഒന്നുമുതല്‍ വീണ്ടും കാണാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി