ചലച്ചിത്രം

സിനിമാതാരം തൃഷ യുനിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ്

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന 'സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ്' പദവിയിലേക്ക് തമിഴ് സിനിമാ താരം തൃഷ കൃഷ്ണനെ തിരഞ്ഞെടുത്തു. കൗമാരക്കാരും യുവാക്കളും ഉള്‍പ്പെടുന്ന കുട്ടികളുടെ അവകാശങ്ങള്‍ക്കായി തൃഷ ശബ്ദമുയര്‍ത്തും. അനിമിയ, ശൈശവ വിവാഹം, ബാലവേല, ബാലചൂഷണം എന്നീ വിപത്തുക്കള്‍ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തൃഷ പിന്തുണ നല്‍കുക.

കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വളരെയധികം സ്വാധീനമുള്ള താരമാണ് തൃഷയെന്ന്  യുനിസെഫ് കേരളാ തമിഴ്‌നാട് മേധാവി ജോബ് സഖറിയ അഭിപ്രായപ്പെട്ടു. കുട്ടികളുടെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടാനും കുടുംബങ്ങളിലും സമൂഹത്തിലും പൊതു ഇടങ്ങളിലും ലംഘിക്കപ്പെടുന്ന കുട്ടികളുടെ അവകാശങ്ങളെ അഭിസംബോധന ചെയ്യാനുമുള്ള കരുത്ത് തൃഷയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൗമാരപ്രായക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്നതോടൊപ്പം പെണ്‍കുഞ്ഞുങ്ങളുടെ മൂല്യത്തെകുറിച്ചും തൃഷ അവബോധം ഉയര്‍ത്തും. ദക്ഷിണേന്ത്യയില്‍ നിന്നും യുണിസെഫ് അഡ്വക്കേറ്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിനിമാ താരമാണ് തൃഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍