ചലച്ചിത്രം

ലൈംഗീക അതിക്രമത്തിന് ഇരയായ ബോളിവുഡ് നടന്മാരെ എനിക്കറിയാം; വെളിപ്പെടുത്തലുമായി രാധിക ആപ്‌തേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരായ തന്റെ നിലപാടുകള്‍ മയപ്പെടുത്താന്‍ തയ്യാറാവാത്ത ബോളിവുഡ് താരമാണ് രാധിക ആപ്‌തേ. താരലോകത്തെ മറ്റ് നടിമാര്‍ സംസാരിക്കാന്‍ തയ്യാറാവാത്ത, തുറന്നു പറച്ചിലുകള്‍ക്ക് മടിക്കുന്ന വിഷയങ്ങളിലെല്ലാം രാധിക ശക്തമായി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ബോളിവുഡ് ലോകത്ത് ലൈംഗീക അതിക്രമത്തിന് ഇരയായിരിക്കുന്ന പുരുഷ താരങ്ങളെ തനിക്ക് അറിയാമെന്ന വെളിപ്പെടുത്തലുമായിട്ടാണ് രാധിക മുന്നോട്ടു വരുന്നത്. 

വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല, പുരുഷനും ലൈംഗീക അതിക്രമങ്ങള്‍ നേരിട്ട് കടന്നു പോകേണ്ടി വരുന്നു. അങ്ങിനെ കടന്നുപോയ പുരുഷന്മാരെ എനിക്കറിയാം, സിനിമ മേഖലയിലെ കാര്യമാണ് താന്‍ പറയുന്നതെന്നുമായിരുന്നു രാധികയുടെ വാക്കുകള്‍. 

ഹാര്‍വെ വെയ്ന്‍സ്റ്റെയ്ന്‍ വിവാദത്തിന് ശേഷമായിരുന്നു, സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന ലൈംഗീക അതിക്രമങ്ങള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഹോളിവുഡ് താരങ്ങളായ കെവിന്‍ സ്‌പേസിയും, ചാര്‍ലി സീനും തങ്ങള്‍ സഹ പുരുഷ താരങ്ങളില്‍ നിന്നും ലൈംഗീകാതിക്രമം നേരിട്ടു എന്ന് വെളിപ്പെടുത്തിയിരുന്നു. 

രണ്‍വീര്‍ സിങ്ങും, ഇര്‍ഫാന്‍ ഖാനും, റോളുകള്‍ക്ക് വേണ്ടി കിടക്ക പങ്കിടേണ്ടി വരുന്ന പ്രവണതയെ കുറിച്ച് പ്രതികരിച്ചെങ്കിലും ബോളിവുഡ് ലോകം പൊതുവെ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണുണ്ടായത്. 

ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഇടമായാണ് ബോളിവുഡ് ലോകം പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാലത് മാറണം. മാജിക്കല്‍ വേള്‍ഡ് അല്ല ബോളിവുഡ്, തൊഴിലിടമാണ് ബോളിവുഡ് എന്നത്. എന്‍ട്രി ലെവലില്‍ തന്നെ തൊഴില്‍ മൂല്യങ്ങള്‍ പാലിക്കപ്പെടണം. എന്നാല്‍ ലൈംഗീകാതിക്രമത്തിന് ഇരയാകുന്നവര്‍, തങ്ങള്‍ തുറന്നു പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ എന്ന സംശയത്തിലൂന്നി എല്ലാം ഒളിച്ചു വയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു. തങ്ങളേക്കാള്‍ ശക്തരാണ് എതിരാളികള്‍ എന്നതും അവരെ പിന്നോട്ടടിക്കുന്നതായി രാധിക പറയുന്നു. 

എന്നാല്‍ ബോളിവുഡ് ലോകത്ത് സാന്നിധ്യം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളെ മുതലെടുക്കാന്‍ വരുന്നവര്‍ക്ക് വഴങ്ങുന്ന പ്രവണതയുമുണ്ടെന്ന് രാധിക ചൂണ്ടിക്കാട്ടുന്നു. ഇരയാകുന്നവരുടെ മനോഭാവത്തിലും, വേട്ടക്കാരന്റെ മനോഭാവത്തിലും മാറ്റം വരണമെന്ന് രാധിക പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു