ചലച്ചിത്രം

ഇംഗ്ലീഷ് വിംഗ്ലീഷിനുശേഷം പുതിയ ചിത്രവുമായി ശ്രീദേവി

സമകാലിക മലയാളം ഡെസ്ക്

ഏറെക്കാലത്തിനു ശേഷം ചലച്ചിത്രമേഖലയിലേക്കുള്ള രണ്ടാംവരവായിരുന്നു ശ്രീദേവിക്ക് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളിവുഡ് ചലച്ചിത്രം. ശ്രീദേവിയെ കേന്ദ്രകഥാപാത്രമാക്കിയ സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്തത് ഗൗരി ഷിന്‍ഡെയാണ്. 

ഇംഗ്ലീഷ് ഭാഷ തീരെ വശമില്ലാത്ത ഒരു വീട്ടമ്മ അനുഭവിക്കുന്ന മാനസിക വിഷമങ്ങളും പിന്നീട് ശക്തമായ ഇച്ഛാശക്തിയിലൂടെ അവര്‍ ഇംഗ്ലീഷ് അനായാസകരമായി കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം നേടുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രശസ്തി നേടിയ ചിത്രം പിന്നീട് തമിഴിലേക്കും മലയാളത്തിലേക്കുമെല്ലാം മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി.

എന്നാല്‍ വീണ്ടും വരുന്നു എന്ന അടിക്കുറിപ്പോടെ ശ്രീദേവി ഗൗരി ഷിന്‍ഡേയുമൊന്നിച്ചുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. വീണ്ടുമൊരു സ്ത്രീപക്ഷ സിനിമയുമായി ഇരുവരും എത്തുന്നുവെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍