ചലച്ചിത്രം

പദ്മാവതിക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാത്തത് മാനക്കേട്; സെന്‍സര്‍ ബോര്‍ഡിനെതിരെ മുന്‍ ചെയര്‍മാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്ത് താന്‍ ആയിരുന്നുവെങ്കില്‍ പദ്മാവതിയുടെ റിലീസ് സംബന്ധിച്ച തീരുമാനം വൈകില്ലായിരുന്നുവെന്ന് സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹലജ് നിഹാലി.  ഒരു സിനിമയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ്. അതിനായാണ് അവരെ സര്‍ക്കാര്‍  നിയമിച്ചിരിക്കുന്നത്. സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് സര്‍ക്കാറോ ജനങ്ങളോ അല്ലെന്നും നിഹലാനി പറഞ്ഞു. പദ്മാവതിക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നത് മാനക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

റാണി പദ്മിനിയുടെ കഥ മുമ്പും സിനിമയായിട്ടുണ്ട്. 1963ല്‍ ശിവാജി ഗണേശനും വൈജയന്തിമാലയും നായിക നായകന്‍മാരായി ചിത്രം പുറത്തിറങ്ങിയിരുന്നു. ആ സിനിമയിലും അലാവുദീന്‍ ഖില്‍ജിയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, പ്രശനങ്ങളില്ലാതെ അന്ന് ചിത്രം റിലീസ് ചെയ്തു, അദ്ദേഹം ചൂണ്ടിക്കാട്ടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍