ചലച്ചിത്രം

26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും രജനീകാന്തും ഒന്നിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

സൗത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും രജനീകാന്തും ഒന്നിച്ച് അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചലച്ചിത്രമാണ് മണിരത്‌നത്തിന്റെ ദളപതി. ചിത്രം പുറത്തിറങ്ങിയിട്ട് 26 വര്‍ഷം പിന്നിടുകയാണ്. ചിത്രം എക്കാലത്തേയും മികച്ച വിജയമായിരുന്നു. 

1991 നവംബര്‍ അഞ്ചിന് ദീപാവലി റിലീസ് ആയാണ് ദളപതി ഇറങ്ങിയത്. മമ്മൂട്ടിയും രജനിയും മാത്രമല്ല  ചിത്രത്തില്‍ അഭിനയിച്ച എല്ലാ താരങ്ങളും ഏറെ പ്രശംസ നേടിയിരുന്നു. ഏറെ ആഘോഷിക്കപ്പെട്ട ആ ചരിത്ര സിനിമയ്ക്ക് ശേഷം ഇരു താരങ്ങളും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ ദീപക് ഭാവെ അവതരിപ്പിക്കുന്ന പാസയാടന്‍ എന്ന മറാത്തി ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 

ദീപക് ഭാവെയുടെ സഹ തിരക്കഥയില്‍ തയ്യാറാക്കിയ മറാത്തി നാടകം ഇടക് 48മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഒന്നാമതെത്തിയിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ കൂടിയായ ബാലകൃഷ്ണ സര്‍വേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

പാ രഞ്ജിത് ഒരുക്കുന്ന കാല കരികാലനില്‍ രജനീകാന്തിനൊപ്പം മമ്മൂട്ടിയും എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ചിത്രത്തില്‍ മമ്മൂട്ടിക്ക് ചെറുതും എന്നാല്‍ പ്രാധാന്യമുള്ളതുമായ റോളാണുള്ളതെന്നുമാണ് വിവരം. ഹുമ ഖുറേഷിയും സാക്ഷി അഗര്‍വാളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്