ചലച്ചിത്രം

അവസാനം കേന്ദ്രം മുട്ടുമടക്കി; എസ് ദുര്‍ഗ ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഐഎഫ്എഫ്‌ഐയില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് സന്ദേശം ലഭിച്ചതായി സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് വഴി അറിയിച്ചു. സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് സിങ്കില്‍ ബെഞ്ച് വിധി വന്നിട്ടും സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടി സനല്‍ വീണ്ടും ഹൈക്കോടതിയ സമീപിച്ചിരുന്നു. എന്നാല്‍ സിങ്കിള്‍ ബെഞ്ച് വിധിക്കെതിരെ കേന്ദ്രം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ബെഞ്ച്, സിനിമ പ്രദര്‍ശിപ്പിക്കണമെന്നുള്ള സിങ്കിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഐഎഫ്എഫ്‌ഐ അധികൃതര്‍ തയ്യാറായത്. 

ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത കോപ്പിയും സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയും ഹാജരാക്കാനാണ് ഐഎഫ്എഫ്‌ഐ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

ചലച്ചിത്ര മേളയില്‍ നിന്ന് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത എസ് ദുര്‍ഗയും മറാത്ത ചിത്രം ന്യൂഡും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സനല്‍ ഹൈക്കോടതിയെ സമീപിച്ചത്. മേളയില്‍ നിന്ന് തങ്ങള്‍ തെരഞ്ഞെടുത്ത ചിത്രം അനുവാദമില്ലാതെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ പനോരമ ജൂറി അധ്യക്ഷന്‍ സുജോയ് ഘോഷും മറ്റുചില ജൂറി അംഗങ്ങളും രാജിവച്ചിരുന്നു. എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചവരില്‍ പ്രധാനിയായ രാഹുല്‍ രവൈലാണ് നിലവില്‍ ജൂറി അധ്യക്ഷന്‍. 
എന്നാല്‍ എസ് ദുര്‍ഗയുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായിട്ടുള്ളത്. ന്യൂഡ് പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്