ചലച്ചിത്രം

എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രത്യേക പ്രദര്‍ശനം നടത്തും; സനല്‍ സമ്മതിച്ചെന്ന് കമല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രേേത്യക പ്രദര്‍ശനം നടത്തുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് സനല്‍ കുമാര്‍ ശശിധരന്റെ സമ്മതം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നേരത്തെ തന്റെ ചിത്രം മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സനല്‍ ചിത്രം ഫെസ്റ്റിവലില്‍ നിന്ന് പിന്‍വലിച്ചിരുന്നു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച തന്റെ ചിത്രം മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നായിരുന്നു സനലിന്റെ ആരോപണം. 

ഗോവയില്‍ നടന്നുവരുന്ന ഐഎഫ്എഫ്‌ഐയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സമര്‍പ്പിച്ചിട്ടും ഇതുവരേയും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ പനേരമയിലേക്ക് തെരഞ്ഞെടുത്ത ചിത്രം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കുകയായിരുന്നു. 

ചിത്രത്തിന് എതിരെ വ്യാപക സംഘപരിവാര്‍ ആക്രമണങ്ങള്‍ നടന്നുവരികയാണ്. ഈ സാഹചര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് എസ് ദുര്‍ഗ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ ഐഎഫ്എഫ്‌കെ അധികൃതര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ