ചലച്ചിത്രം

മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരേ വിവസ്ത്രരായി സണ്ണി ലിയോണും ഡിനിയല്‍ വെബ്ബറും

സമകാലിക മലയാളം ഡെസ്ക്

ഹോട്ട് ഫോട്ടോഷൂട്ട് നടത്തി വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് സണ്ണി ലിയോണ്‍. എന്നാല്‍ ഇത്തവണ ഹോട്ട് സ്റ്റാറും ഭര്‍ത്താവ് ഡിനിയല്‍ വെബ്ബറും വിവസ്ത്രരായിരിക്കുന്നത് ഓമന മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. 

മൃഗങ്ങളില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരെയാണ് പ്രചാരണം. മരങ്ങളില്‍ നിന്നുമറ്റും പ്രകൃതിദത്തമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുമ്പോള്‍ എന്തിനാണ് മൃഗങ്ങളെ ഉപദ്രവിക്കുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്. മൃരങ്ങളില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഈ ക്രൂരതയെ പിന്തുണക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി സിന്തറ്റിക് ലെതര്‍, മോക് റോക് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മൃഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ നമ്മള്‍ ശബ്ദമുയര്‍ത്തണമെന്നും അവരില്ലാതെ നമ്മള്‍ ഇല്ല എന്ന് മനസിലാക്കണമെന്നും ഡാനിയല്‍ വെബര്‍ പറഞ്ഞു. ഫോട്ടോഗ്രാഫര്‍ സുബി സാമുവലാണ് പരസ്യം ചിത്രീകരിച്ചത്. മൃഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വ്യക്തമാക്കുന്നതാണ് വീഡിയോ. ജിവനോടെ മുതലയുടെ തോല് ഉരിച്ചെടുക്കുന്നതും രോമം എടുക്കുമ്പോള്‍ ചെമ്മരിയാടിന് മുറവേല്‍ക്കുന്നതെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ മൃഗസ്‌നേഹം നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പെറ്റയുടെ പേര്‍സണ്‍ ഓഫ് ദി ഇയര്‍ നേടിയതും സണ്ണിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്