ചലച്ചിത്രം

പെണ്‍കുട്ടിയോട് അശ്ലീല കമന്റ് പറഞ്ഞ ചങ്ക്‌സിന്റെ സംവിധായകനെ സിനിമ പാരഡീസോയില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

പെണ്‍കുട്ടിയോട് അശ്ലീല കമന്റ് പറഞ്ഞതിന് സംവിധായകന്‍ ഒമര്‍ ലുലുവിനെ സോഷ്യല്‍ മീഡിയയിലെ പ്രശസ്തമായ സിനിമ ഗ്രൂപ്പായ സിനിമ പാരഡീസോ ക്ലബ്ബില്‍ നിന്ന് പുറത്താക്കി. ഒമറിന്റെ സിനിമയായ ചങ്ക്‌സിനെതിരെ വന്ന കമന്റിനെ പിന്തുണച്ച പെണ്‍കുട്ടിയോടാണ് സംവിധായകന്‍ അശ്ലീല ചുവയില്‍ മറുപടി നല്‍കിയത്. 

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകളാണ് ഒമറിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. ചങ്ക്‌സിന്റെ ഡിവിഡി റിലീസ് ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഒമര്‍ ലുലു ഗ്രൂപ്പില്‍ ഒരു പോസ്റ്റ് ഇട്ടു. ഇതിന് 'കറന്റ് ക്യാഷ് എങ്കിലും മുതലാകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുന്റെ സംശയമാണ്' എന്ന് മനു വര്‍ഗീസ് എന്നൊരാള്‍ കമന്റ് ഇട്ടു. ഈ കമന്റിനെ അനുകൂലിച്ചുകൊണ്ട് 'പൊളി' എന്ന് കമന്റിട്ട പെണ്‍കുട്ടിയ്ക്ക് നേരെയായിരുന്നു ഒമറിന്റെ അശ്ലീല കമന്റ്. പെണ്‍കുട്ടിയെ ടാഗ് ചെയ്തു കൊണ്ട് ആരാ പൊളിച്ചത്? എന്ന് ഒമര്‍ മറുപടി കൊടുത്തത്. അശ്ലീല അര്‍ത്ഥം വരുന്ന തരത്തിലുള്ള മിമുവും കമന്റിനൊപ്പം കൊടുത്തിരുന്നു. 

സംഭവത്തിനെതിരേ പെണ്‍കുട്ടി രംഗത്തെത്തിയതോടെ സംവിധായകനെതിരേ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ഒമര്‍ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. സംവിധായകന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. ഒമറിന്റെ രണ്ട് സിനിമകളും സ്ത്രീവിരുദ്ധമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീവിരുദ്ധ പരാമര്‍ശനത്തിന്റെ പേരില്‍ സംവിധായകനും വിവാദത്തിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍