ചലച്ചിത്രം

കങ്കണ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചു; ഹൃത്വിക് റോഷന്‍

സമകാലിക മലയാളം ഡെസ്ക്


ടി കങ്കണ റാണാവത്തില്‍നിന്ന് ലൈംഗിക ചുവയുള്ള ഇമെയില്‍ ലഭിച്ചെന്ന് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. തന്നെ 'അനശ്വര കാമുകന്‍' എന്നു വിശേഷിപ്പിച്ച മെയിലില്‍ ഉണ്ടായിരുന്നത് ലൈംഗിക ചുവയുള്ള സന്ദേശമായിരുന്നെന്നാണ് ഹൃത്വിക് പറയുന്നത്. സന്ദേശം കിട്ടിയപ്പോള്‍ വെറുപ്പാണ് തോന്നിയത്. എന്നാല്‍ അന്തസിനെയോര്‍ത്ത് അതിനെ അവഗണിക്കുകയായിരുന്നെന്നും ഋത്വിക് പറയുന്നു. കങ്കണയ്‌ക്കെതിരെ 2016 ഏപ്രിലില്‍ വക്കീല്‍ മുഖേന നല്‍കിയ പരാതിയിലാണ് ഹൃത്വിക്കിന്റെ ഈ ആക്ഷേപമുള്ളത്. ഇരുപത്തിയൊമ്പത് പേജുള്ള പരാതിയുടെ പകര്‍പ്പ് റിപ്പബ്ലിക് ടിവി പുറത്തുവിട്ടതോടെ ഹൃത്വിക്- കങ്കണ ബന്ധം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ് ബോളിവുഡില്‍.

ഒന്നിച്ച അഭിനയിച്ച കൈറ്റ്‌സിനു മുമ്പു തന്നെ ഇരുവരും പരിചയക്കാര്‍ ആയിരുന്നുവെന്നാണ് പരാതിയിലുള്ളത്. കൃഷ് ത്രിയില്‍ അഭിനയിക്കുമ്പോഴേക്കും ഇരുവരും നല്ല ബന്ധത്തില്‍ ആയിരുന്നു. എന്നാല്‍ ഹൃത്വിക്കുമായുള്ള ബന്ധത്തെക്കുറിച്ച് കങ്കണ ചില പരസ്യപ്രസ്താവനകള്‍ നടത്തിയതോടെ അതില്‍ ഉലച്ചില്‍ തട്ടി. 2009 മുതല്‍ 2013വരെ പ്രൊഫഷനല്‍ ബന്ധം മാത്രമാണ്് ഇരുവര്‍ക്കുമിടയിലുണാ്ടായിട്ടുള്ളത്. എന്നാല്‍ 2014ല്‍ കങ്കണയില്‍നിന്ന് മോശം  മെസേജുകള്‍ വരാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടയില്‍ കങ്കണയുടെ സഹോദരി രംഗോളി റാണാവത്തില്‍നിന്ന ഒരു മെയില്‍ ഹൃത്വിക്കിനു ലഭിച്ചു. കങ്കണയെ വൈകാരികമായും മാനസികമായും ബലാത്സംഗം ചെയ്യുന്നുവെന്ന ആരോപണമായിരുന്നു അതില്‍. പരസ്പരം സംസാരിച്ചും പൊലീസ് സഹായത്തോടെയും ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നം പരിഹരിക്കാനാണ് തന്റെ കക്ഷി ശ്രമിച്ചിട്ടുള്ളതെന്ന് ഹൃത്വിക്കിന്റെ അഭിഭാഷകന്‍ പരാതിയില്‍ പറയുന്നു. 

ഇപ്പോള്‍ പ്രചരിക്കുന്ന പരാതിയില്‍ പുതുമയില്ലെന്നും 2016 ഏപ്രില്‍ മുതല്‍ തന്നെ ഇതു പൊതമണ്ഡലത്തില്‍ ഉള്ളതാണെന്നുമാണ് കങ്കണയുടെ അഭിഭാഷകന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി