ചലച്ചിത്രം

അനുഷ്‌കയുമായുള്ള വിവാഹ നിശ്ചയം ഡിസംബറില്‍, പ്രഭാസ് പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസായതിന് ശേഷമായിരുന്നു അനുഷ്‌കയും പ്രഭാസും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. എന്നാല്‍ തങ്ങളെ കൂട്ടിയിണക്കി പ്രചരിക്കുന്ന അഭ്യൂഹങ്ങളെയെല്ലാം ഇരുവരും തള്ളിയിരുന്നു. 

ഇപ്പോള്‍ പ്രഭാസ് അനുഷ്‌ക വിവാഹ നിശ്ചയം ഡിസംബറില്‍ ഉണ്ടാകുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് വരുന്നത്. 9 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. അനുഷ്‌ക കുടുംബ സുഹൃത്താണ്. എന്നാല്‍ അതില്‍ കവിഞ്ഞൊന്നും ഇല്ലെന്നായിരുന്നു വിവാഹ നിശ്ചയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയുള്ള പ്രഭാസിന്റെ പ്രതികരണം. 

സ്വകാര്യ ജീവിതം ചര്‍ച്ച ചെയ്യപ്പെടുന്നതിലുള്ള എതിര്‍പ്പും ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസ് പറയുന്നു. സ്വകാര്യ ജീവിതം വെളിപ്പെടുത്താന്‍ എനിക്ക് താത്പര്യമില്ല. വിവാഹം തീരുമാനിക്കുമ്പോള്‍ എല്ലാവരേയും ്അറിയിക്കുമെന്നും ്പ്രഭാസ് പറയുന്നു. 

2009ല്‍ ബില്ലയില്‍ ഒരുമിച്ചെത്തിയതിന് പിന്നാലെയായിരുന്നു അനുഷ്‌ക പ്രഭാസ് ജോഡിയെ കൂട്ടിയിണക്കി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നത്. മിര്‍ച്ചിക്കും ബാഹുബലിക്കും ശേഷം ഇത് ശക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി