ചലച്ചിത്രം

അഭയകേസ് ബോളിവുഡ് സിനിമയാകുന്നു: ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തും

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ ഇളക്കി മറിച്ച അഭയക്കേസ് ബോളിവുഡ് സിനിമയാകുന്നു. അഭയക്കേസിന്റെ നാള്‍വഴികള്‍ തന്റെ ആത്മകഥയിലൂടെ പുറംലോകത്തെ അറിയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന് പുറത്തുവിട്ടിട്ടില്ല.

1992 ല്‍ നടന്ന കൊലപാതകം ഇന്നും കേരളത്തില്‍  സംസാരവിഷയമാണ്. അത് സൃഷ്ടിച്ച കോലാഹലത്തിന്റെ അവശേഷിപ്പുകള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. 

25വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുന്ന അന്വേഷണം, മാറിമാറി വന്ന വിവിധ അന്വേഷണ വിഭാഗങ്ങള്‍, കോടതി നടപടികള്‍, അങ്ങനെ അഭയക്കേസിന്റെ നാള്‍വഴികള്‍ പ്രതിപാദിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മക്കഥയായ അഭയക്കേസ് ഡയറിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക. 

എസിഎം എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ്‌ ലിമിറ്റഡും കാള്‍ട്ട് എന്റര്‍ടെയ്ന്‍മെന്റിനും വേണ്ടി നിര്‍മ്മാതാവ് ആദിത്യ ജോഷിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങുമെന്നും കേരളത്തില്‍ തന്നെ ഷൂട്ട് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. 

മലയാളത്തില്‍ അഭയക്കൊലക്കേസിനെ പശ്ചാത്തലമാക്കി ക്രൈം ഫയല്‍ എന്ന ചിത്രം ഇറങ്ങിയിരുന്നു. സുരേഷ്‌ഗോപി, സംഗീത, വിജയരാഘവന്‍, ജനാര്‍ദ്ധനന്‍ എന്നിവരായിരുന്നു കേന്ദ്രവേഷത്തില്‍. സിബിഐ അന്വേഷണത്തിന് ശേഷമുള്ള വിചാരണ നടക്കാനിരിക്കെയാണ് വിവാദക്കേസ് ചലചിത്രമാക്കാന്‍ ഒരുങ്ങുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്