ചലച്ചിത്രം

എല്ലാവരേയും പോലെ പ്രണയം എനിക്കുമുണ്ടായിരുന്നു, വിവാഹത്തെ കുറിച്ച് സൗബിന്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഹാസ്യ കഥാപാത്രമായാണ് കൂടുതലും മലയാളികള്‍ക്ക് മുന്നിലെത്തിയിട്ടുള്ളതെങ്കിലും തനിക്ക് സിനിമ തമാശയല്ലെന്ന് പറവയിലൂടെ സൗബിന്‍ വ്യക്തമാക്കി കഴിഞ്ഞു. പുതുമുഖ സംവിധായകനാണ് പറവയ്ക്ക് പിന്നിലെന്ന് തോന്നിക്കാത്ത വിധം പ്രേക്ഷകനെ തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെ സൗബിന്‍ കൊണ്ടുപോയി. 

അഭിനയത്തിന് പുറമെ സൗബിന്റെ സംവിധായക വേഷം കൂടി മലയാളികള്‍ അംഗീകരിക്കുന്നതിന് ഇടയില്‍ സൗബിന്റെ സ്വകാര്യതകളിലേക്ക് മലയാളികള്‍ കടക്കുന്നത് സ്വാഭാവികം. അങ്ങിനെ വരുമ്പോള്‍ ആദ്യം ഉയരുന്ന ചോദ്യം വിവാഹത്തെ കുറിച്ച് തന്നെയാവും. ആ ചോദ്യത്തിനും സൗബിന്റെ തുറന്ന മറുപടിയുണ്ട്. 

ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാഹം കാര്യം സൗബിന്‍ പറഞ്ഞത്. തിരക്കുകളോ, പ്രണയ നൈരാശ്യമോ ഒന്നുമല്ല പെണ്ണുകെട്ടാത്തതിന്റെ കാരണം. എല്ലാവരേയും പോലെ പ്രണയം തനിക്കും ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കാത്തത് തന്റെ കുട്ടിക്കളി മാറിയിട്ടില്ലാത്തത് കൊണ്ടാണെന്നും സൗബിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍