ചലച്ചിത്രം

പുകവലിക്കുന്നത് എന്റെ വ്യക്തിപരമായ കാര്യം മാത്രമാണ്: മാഹിറ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ യങ് സ്റ്റാര്‍ രണ്‍ബീറിനൊപ്പം പുകവലിച്ചതിന് പാകിസ്ഥാന്‍ നടി മാഹിറാ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണമാണ് നേരിട്ടിരുന്നത്. ന്യൂയോര്‍ക്കിലെ ഒരു ഹോട്ടലില്‍ മാഹിറ രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. 

മാത്രമല്ല റണ്‍ബീറും മാഹിറയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയും വിവാദങ്ങളുണ്ടായിരുന്നു. എന്തിനേറെ പറയുന്നു പുകവലിക്കുമ്പോള്‍ മാഹിറ ധരിച്ച വസ്ത്രം പോലും വിമര്‍ശകരുടെ കണ്ണിലെ കരടായിരുന്നു.

ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും മാഹിറ ഖാന്‍ അതേക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാലിതാ ഏറെക്കാലത്തിന് ശേഷം താരം മൗനം വെടിഞ്ഞിരിക്കുകയാണ്. ഇത് തന്റെ വ്യക്തിജീവിതമാണ് അതില്‍ കൈകടത്തേണ്ടെന്ന നിലപാടിലാണ് മാഹിറ.

'ഞാന്‍ വളരെ ശ്രദ്ധയുള്ള വ്യക്തിയാണ്. ഞാന്‍ സിനിമകളില്‍ ഇത് ചെയ്യുമോയെന്ന് ആളുകളെന്നോട് ചോദിക്കുന്നു, ഞാന്‍ ഇല്ലെന്ന് പറയും, ഞാന്‍ ചെയ്യുന്നതെല്ലാം ലോകത്തെ കാണിക്കുന്നതും വിളിച്ച് പറയുന്നതുമെന്തിനാണ്?' സാഹിറ പറഞ്ഞു. ഇതെന്റെ തികച്ചും വ്യക്തിപരമായ കാര്യമാണ് മാത്രമല്ല ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും പുറത്ത് പോകുന്നതും ഒഴിവുസമയം ചെലവഴിക്കുന്നതും വളരെ സാധാരണമായ കാര്യവുമാണ്. ഇക്കാലത്ത് ഇത് ചലച്ചിത്രമേഖലയില്‍ മാത്രമല്ല, എല്ലായിടത്തും സര്‍വ്വസാധാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന മാഹിറയ്ക്ക് പിന്തുണയുമായി ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ആളുകള്‍ എന്തുകൊണ്ട് മാഹിറയെമാത്രം വിമര്‍ശിക്കുന്നു, രണ്‍ബീറും ഇതേ കാര്യം തന്നെയല്ലേ ചെയ്തത് എന്ന അഭിപ്രായത്തിലായിരുന്നു ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി