ചലച്ചിത്രം

രാമലീലയുടെ വ്യാജന്‍ ഇന്റര്‍നെറ്റില്‍; തൊണ്ടിമുതലിന്റെ പേരിലാണ് ചിത്രം പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദിലീപ് നായകനായ രാമലീലയെ തീയറ്ററില്‍ എത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കുറച്ചധികം വിയര്‍പ്പൊഴുക്കേണ്ടി വന്നെങ്കിലും ഇന്റര്‍നെറ്റില്‍ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയത് പറഞ്ഞ നേരം കൊണ്ടാണ്. ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ വേഷത്തിലാണ് രാമലീലയുടെ തീയറ്റര്‍ പ്രിന്റ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നത്. നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രം നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വ്യാജന്‍ എത്തിയിരിക്കുന്നത്. 

തൊണ്ടിമുതലിന്റെ പേരില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം മുപ്പതിനായിരത്തിലധികം പേരാണ് കണ്ടത്. തമിഴ് റോക്കേഴ്‌സ് എന്ന് മാര്‍ക്ക് ചെയ്ത് പ്രചരിക്കുന്ന ചിത്രം തിങ്കളാഴ്ച മുതല്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. ചിത്രം പുറത്തിറക്കി അടുത്ത ദിവസങ്ങളില്‍തന്നെ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിച്ച പൊളിറ്റിക്കല്‍ ത്രില്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

നടി ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. ദിലീപ് പുറത്തിറങ്ങിയതിന് ശേഷം സെപ്റ്റംബര്‍ 28 നാണ് ചിത്രം റിലീസ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ