ചലച്ചിത്രം

ആദ്യം ഇന്ത്യയിലെ ഗ്രാമങ്ങള്‍ കാണു, എന്നിട്ട് സിറിയന്‍ കുട്ടികളെ സംരക്ഷിക്കാം; ചുട്ടമറുപടിയുമായി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

സംഘര്‍ഷം താറുമാറാക്കിയ സിറിയയിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്കായി ജോര്‍ദ്ദാനിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയിപ്പോള്‍. സിറിയന്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രിയങ്ക വളരെ പ്രാധാന്യത്തോടെ തന്നെ പ്രിയങ്ക ട്വീറ്റ് ചെയ്യുന്നു. പക്ഷേ ട്വിറ്ററില്‍ ചിലര്‍ പ്രിയങ്കയുടെ നിലപാടിനെതിരെ രംഗത്തെത്തുകയായിരുന്നു. 

ആദ്യം ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിലേക്കും ഉള്‍നാടുകളിലേക്കും പോകു, അവിടെ പോഷകാഹാരം കിട്ടാതെ വലയുന്ന കുഞ്ഞുങ്ങളെ കാണാം എന്നായിരുന്നു പ്രിയങ്കയ്ക്ക് ട്വിറ്ററിലൂടെ കിട്ടിയ ഒരു കമന്റ്. എന്നാല്‍ ചുട്ടമറുപടിയുമായി പ്രിയങ്ക രംഗത്തെത്തി. 

കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ യുനിസെഫിനായി പ്രവര്‍ത്തിക്കുന്നു, ഇതുപോലുള്ള നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്? ഒരു കുഞ്ഞിന്റെ പ്രശ്‌നം മറ്റൊരു കുഞ്ഞിന്റേത് പരിഗണിക്കുമ്പോള്‍ പ്രാധാന്യം ഇല്ലാത്തതാകുന്നത് എന്നും പ്രിയങ്ക ചോദിക്കുന്നു. 

കുറച്ച് മാസങ്ങള്‍ക്ക മുന്‍പ് സിംബാബെയും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്കരികിലേക്കായിരുന്നു പ്രിയങ്ക അന്ന് എത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത