ചലച്ചിത്രം

വിവാഹശേഷം നടിമാര്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞുവീഴുമോയെന്ന് പ്രിയാമണി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ജോലിക്ക് പോകുന്ന ഓരോ സ്ത്രീകളും അവരുടെ പ്രൊഫഷനില്‍ മുന്നേറുകയാണ്. അപ്പോള്‍ വിവാഹ ശേഷം സ്ത്രീകള്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞ് വീഴുമോ എന്നാണ് പ്രിയാമണി ചോദിക്കുന്നത്.  വിവാഹ ശേഷമാണ് ഇന്നുകാണുന്ന പല നടിമാരും കരിയറില്‍ മുന്നേറുന്നത്. കരീന കപൂര്‍, വിദ്യാബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ എന്നിവര്‍ ഉദാഹരണമായി പ്രിയാമണി ചൂണ്ടിക്കാട്ടുന്നു

വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. അതേസമയം കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകുമെന്ന് പ്രിയമണി വാദിക്കുന്നു. സമൂഹത്തിന്റെ പേര് പറഞ്ഞ് നടിമാരുടെ സ്വപ്നങ്ങളെയും കരിയറിനെയും നശിപ്പിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനെയും കുടുംബത്തെയും മാത്രം ശ്രദ്ധിക്കണമെന്നത് ജാംബവാന്റെ കാലത്തെ നടപടിയാണ്. നടി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം, സൗന്ദര്യം, പിന്നെ ചിത്രീകരണത്തിനായി വിദേശത്തും മറ്റും പോകേണ്ടി വരും. ആണുങ്ങള്‍ ഇതൊക്കെ ചെയ്യുമ്പോള്‍ പ്രശ്‌നമല്ലതാനും.

നടിമാരെ പാചകം ചെയ്യാനും തുണികഴുകാനും സുഖിക്കാനുമുള്ള യന്ത്രങ്ങളായി ഭര്‍ത്താക്കന്‍മാര്‍ കാണുന്നത് ശരിയല്ല. അതുകൊണ്ട് നടിമാര്‍ വിവാഹത്തെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് തൊഴിലില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഭാര്യമാര്‍ അടിമകളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്ത് വളര്‍ത്തട്ടെ എന്നും പ്രിയാമണി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍