ചലച്ചിത്രം

മമ്മൂട്ടിയെ അപമാനിച്ചട്ടില്ല: കരഞ്ഞുകൊണ്ട് ലിച്ചി

സമകാലിക മലയാളം ഡെസ്ക്

സിനിമയുടെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ നല്‍കി പുലിവാല് പിടിച്ചിരിക്കുകയാണ് ലിച്ചിയെന്ന അന്ന രേഷ്മ രാജന്‍. ഒരു ചാനലിലെ പരിപാടിയില്‍ അന്ന മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണിപ്പോള്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഇത് മമ്മൂട്ടിയുടെ ആരാധകരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴി അന്നയ്ക്ക് കടുത്ത ആക്രമണമായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകത്തിലും അന്ന അഭിനയിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്ന ഇന്റര്‍വ്യൂവിലാണ് അന്ന മമ്മൂട്ടിയെപ്പറ്റി പരാമര്‍ശം നടത്തിയത്. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം താങ്ങാനാവാതെ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരിക്കുകയാണ് അന്നയിപ്പോള്‍. പൊട്ടിക്കരഞ്ഞാണ് താരത്തിന്റെ പ്രതികരണം. 

'കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്ന്? ഞാന്‍ പറഞ്ഞു, ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമെന്ന്. അതൊരു തമാശയായിരുന്നു. അല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനല്ല. പക്ഷെ ആളുകളും മാധ്യമങ്ങളും അത് വളച്ചൊടിച്ചു. ഞാന്‍ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല. അവരെയൊന്നും താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല' എന്നും അന്ന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍